Sub Lead

വികസനത്തിന് തടസം ജുഡീഷ്യറിയാണെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്; വികസനം ഭരണഘടനാപരമായാണ് നടക്കേണ്ടതെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജി

വികസനത്തിന് തടസം ജുഡീഷ്യറിയാണെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്; വികസനം ഭരണഘടനാപരമായാണ് നടക്കേണ്ടതെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജി
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ വികസനത്തിന് തടസം ജുഡീഷ്യറിയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേഷ്ടാവ് സഞ്ജീവ് സന്ന്യാലിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് സുപ്രിംകോടതി മുന്‍ ജഡ്ജി അഭയ് എസ് ഓക്ക. രാജ്യത്തെ വികസനം ഭരണഘടനാപരമായി നടക്കേണ്ടതെന്ന് സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. '' ജുഡീഷ്യറി വികസനത്തെ തടസപ്പെടുത്തുവെന്ന് അയാള്‍ പറഞ്ഞു. ഏതൊക്കെ ഉത്തരവുകളാണ് അങ്ങനെ ചെയ്തതെന്ന് പറയണം. എന്നാല്‍ മാത്രമേ അത് നിര്‍മാണാത്മക വിമര്‍ശനമാവൂ. അതിനെ ജുഡീഷ്യറി സ്വാഗതം ചെയ്യും.''-അഭയ് എസ് ഓക്ക പറഞ്ഞു.

ഇന്ത്യ 20-25 വര്‍ഷത്തിനുള്ളില്‍ വികസിത രാജ്യമാവുമെന്നും ജുഡീഷ്യറിയാണ് അതിന് പ്രധാന തടസമെന്നുമാണ് സഞ്ജീവ് സന്ന്യാല്‍ ആരോപിച്ചിരുന്നത്. ഇത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിങ് പറഞ്ഞു.

Next Story

RELATED STORIES

Share it