ഭാര്യയുടെ കൊലപാതകം: കുറ്റം സമ്മതിച്ച് തെഹ്റാന് മുന്‍ മേയര്‍ മുഹമ്മദ് അലി നജാഫി
ഒരു ടെലിവിഷന്‍ പരിപാടിയ്ക്കടിടെയാണ് നജാഫി തന്റെകൊലക്കുറ്റം സമ്മതിച്ചത്.കഴിഞ്ഞ ദിവസമായിരുന്നു നജാഫിയുടെ തുറന്ന് പറച്ചില്.
തെഹ്റാന്: ഇറാന് തലസ്ഥാനമായ ടെഹ്റാനിലെ മുന്‍ മേയര്‍ മുഹമ്മദ് അലി നജാഫി തന്റെ ഭാര്യയെ കൊലപ്പെടുത്തിയതായി കുറ്റസമ്മതം.ഒരു ടെലിവിഷന്‍ പരിപാടിയ്ക്കടിടെയാണ് നജാഫി തന്റെകൊലക്കുറ്റം സമ്മതിച്ചത്.കഴിഞ്ഞ ദിവസമായിരുന്നു നജാഫിയുടെ തുറന്ന് പറച്ചില്.
നജാഫി തുറന്ന് പറച്ചില് നടത്തിയ അന്ന് രാവിലെയാണ് മിത്രയെ കൊല്ലപ്പെട്ട നിലയില്‍ വീട്ടില്‍ കണ്ടെത്തിയതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യതത് .രണ്ടാം ഭാര്യയായ മിത്ര ഔസ്താതിനെയാണ് നജാഫി കൊലപ്പെടുത്തിയത്. മിത്ര തന്റെ എല്ലാ നീക്കങ്ങളും നിയന്ത്രിക്കുകയും താന്‍ ആരോടല്ലാമാണ് സമ്പര്‍ക്കം പുലര്‍ത്തുന്നത് തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുമായിരുന്നുവെന്ന് നജാഫി പറഞ്ഞു.
വിവാഹമോചനം ആവസ്യപ്പെട്ട നജാഫി, മിത്ര വിസമ്മതം അറിയിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് കൊലപാതകം നടന്നത്. ഇരിവരും തമ്മിലുണ്ടായിരുന്നവാക്കേറ്റത്തിനിടെ മിത്രയെ തോക്ക് കാണിച്ച് നജാഫി ഭീഷണിപ്പെടുത്തി. ഇത് കണ്ട് ഭയന്ന മിത്ര തോക്കിനായി പിടിവലി കൂടിയപ്പോള്‍ അപദ്ധത്തില്‍ വെടിക്കൊളുകയായിരുന്നു.തുറന്ന വെളിപ്പെടുത്തലിന് ശേഷം നജാഫി പോലിസില്‍ കീഴടങ്ങി.
RELATED STORIES
മൊറോക്കോ ഭൂകമ്പം: ദുരിതചിത്രങ്ങളിലൂടെ
9 Sep 2023 11:05 AM GMTകുഞ്ഞൂഞ്ഞിനെ ഒരുനോക്കുകാണാന്‍...
18 July 2023 10:06 AM GMTമഴ പറഞ്ഞ കഥ; ശ്രദ്ധേയമായി ദേശീയ ഫോട്ടോഗ്രാഫി എക്സിബിഷന്
20 Sep 2022 2:07 PM GMTഫോട്ടോ സ്റ്റോറി: ലക്ഷ്യം തെറ്റാത്ത ചുവടുകളുമായി പോപുലർ ഫ്രണ്ട്...
17 Sep 2022 1:54 PM GMTഒറ്റദിവസത്തെ പെരുമഴ, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍; സംസ്ഥാനത്തെ...
29 Aug 2022 4:57 AM GMTഫോട്ടോ സ്റ്റോറി: ഗസയില്‍ ഇസ്രായേല്‍ നരനായാട്ട് തുടരുന്നു
6 Aug 2022 9:09 AM GMT