- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാനസയുടെ കൊലപാതകം: രഖിലിന് തോക്ക് നല്‍കിയ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍
ഇടനിലക്കാരാനായ ബര്‍സാദ് സ്വദേശി മനീഷ്‌കുമാര്‍ വര്‍മ്മയെയാണ് പാറ്റ്‌നയില്‍ നിന്നും ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.രഖിലിന് തോക്ക് നല്‍കിയ ബീഹാര്‍ മുന്‍ഗര്‍ ജില്ലയിലെ പര്‍സന്തോ ഗ്രാമത്തിലെ സോനുകുമാര്‍ ആണ് നേരത്തെ അറസ്റ്റിലായ മറ്റൊരാള്‍.

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിലെ ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജനായിരുന്ന യുവ ഡോക്ടര്‍ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ രാഖിലിന് തോക്കു നല്‍കിയ സംഭവത്തില്‍ ഒരാള്‍ കൂടി പോലിസ് പിടിയില്‍.ഇടനിലക്കാരനായ ബര്‍സാദ് സ്വദേശി മനീഷ്‌കുമാര്‍ വര്‍മ്മയെയാണ് പാറ്റ്‌നയില്‍ നിന്നും ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.രഖിലിന് തോക്ക് നല്‍കിയ ബീഹാര്‍ മുന്‍ഗര്‍ ജില്ലയിലെ പര്‍സന്തോ ഗ്രാമത്തിലെ സോനുകുമാര്‍ ആണ് നേരത്തെ അറസ്റ്റിലായ മറ്റൊരാള്‍.
ബിഹാര്‍ പോലീസിനൊപ്പം രണ്ടു ദിവസം നീണ്ടു നിന്ന ഓപ്പറേഷനൊടുവിലാണ് പ്രതികള്‍ പിടിയിലായതെന്ന് എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.രഖിലിന് തോക്കുനല്‍കിയ സോനു കുമാറിനെ പരിചയപ്പെടുത്തിയത് മനിഷ് കുമാര്‍ വര്‍മ്മയാണെന്ന് പോലിസ് പറഞ്ഞു. ഇയാളെ പാറ്റ്‌നയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 35,000 രൂപയാണ് തോക്കിന് നല്‍കിയത്. തുക പണമായി നേരിട്ടു നല്‍കുകയായിരുന്നു. തോക്ക് ഉപയോഗിക്കാനുളള പരിശീലനവും ഇവിടെ നിന്ന് നല്‍കിയെന്നാണ് ലഭിക്കുന്ന വിവരമെന്നും പോലിസ് പറഞ്ഞു.
ബിഹാര്‍ പോലിസുമായി ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് തയാറാക്കിയ പ്രത്യേക ഓപ്പറേഷനിലാണ് രണ്ടു പേരും പിടിയിലാകുന്നത്. ഇതിന്റെ ഭാഗമായി സംയുക്തമായി സംഘത്തെ നിയോഗിക്കുകയായിരുന്നു. പിടികൂടുമെന്നുറപ്പായപ്പോള്‍ ആക്രമിച്ച് ചെറുത്തു നില്‍ക്കാനും ശ്രമമുണ്ടായെങ്കിലും പോലിസിന്റെ ശ്രമകരമായ ഇടപെടലിലൂടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ അവിടത്തെ കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലായ രണ്ടുപേരുടെ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് അന്വേഷണത്തലവന്‍ കെ കാര്‍ത്തിക്ക് പറഞ്ഞു.എസ്‌ഐമാരായ മാഹിന്‍ സലിം, വി കെ ബെന്നി, സിപിഒ എം കെ ഷിയാസ്, ഹോംഗാര്‍ഡ് സാജു എന്നിവരുള്‍പ്പെടുന്ന സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
കഴിഞ്ഞ മാസം 30 നാണ് കോതമംഗലം നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജനായിരുന്ന കണ്ണൂര്‍ നാറാത്ത് രണ്ടാം മൈലിലെ പി വി മാനസ(24)യെ തലശേരി മേലൂര്‍ സ്വദേശി രഖില്‍(32) മാനസ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന കോളജിനു സമീപത്തെ വീട്ടില്‍ എത്തി വെടിവെച്ച് കൊന്നത്.തുടര്‍ന്ന് ഇവിടെ വെച്ച് തന്നെ രഖിലും സ്വയം വെടിവെച്ചു മരിച്ചു.രഖിലുമായുണ്ടായിരുന്ന സൗഹൃദത്തില്‍ നിന്നും മാനസ പിന്മാറിയതിനെ തുടര്‍ന്ന് രഖിലിനുണ്ടായ പകയും വിഷമവുമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചത്.
RELATED STORIES
എമ്പുരാന് സിനിമയുടെ ഉള്ളടക്കം ; ബിജെപിയില്‍ ആശയക്കുഴപ്പം; സിനിമ...
28 March 2025 6:41 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന
28 March 2025 6:11 AM GMTചാലക്കുടിയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍
28 March 2025 6:05 AM GMTമുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ കാണാനില്ല, അന്വേഷണം
28 March 2025 6:02 AM GMTഅധ്യാപിക അലീനാ ബെന്നിക്ക് നിയമനാംഗീകാരം; അംഗീകാരമെത്തിയത് മരണശേഷം
28 March 2025 5:48 AM GMTവെളിച്ചെണ്ണക്ക് വില കൂടുന്നു; ഒരു മാസത്തിനിടെ കൂടിയത് 35 രൂപ
28 March 2025 5:29 AM GMT