Sub Lead

കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് അപകടം: ആറു പേരെ പുറത്തെടുത്തു ;നാലു മരണം

ഫൈജുല മണ്ഡല്‍,കുദൂസ് മണ്ഡല്‍,നജേഷ് അലി,നൂര്‍ അമീന്‍ മണ്ഡല്‍ എന്നിവരാണ് മരിച്ചത്.ആശുപത്രിയില്‍ എത്തിച്ചവരില്‍ രണ്ടു പേര്‍ അപകട നില തരണം ചെയ്തു.സിയാവുല്‍, ഫറൂഖ് എന്നിവരാണ് അപകട നില തരണം ചെയ്തത്.

കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് അപകടം: ആറു പേരെ പുറത്തെടുത്തു ;നാലു മരണം
X

കൊച്ചി: കളമശ്ശേരിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിടയില്‍ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരില്‍ ആറു പേരെ പുറത്തെടുത്തു ആശുപത്രിയില്‍ എത്തിച്ചു.ബാക്കിയുള്ള ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.ആശുപത്രിയില്‍ എത്തിച്ചവരില്‍ നാലു പേര്‍ മരിച്ചു.പശ്ചിമ ബംഗാള്‍ സ്വദേശികളായ ഫൈജുല മണ്ഡല്‍,കുദൂസ് മണ്ഡല്‍,നജേഷ് അലി,നൂര്‍ അമീന്‍ മണ്ഡല്‍ എന്നിവരാണ് മരിച്ചത്.ആശുപത്രിയില്‍ എത്തിച്ചവരില്‍ രണ്ടു പേര്‍ അപകട നില തരണം ചെയ്തു.സിയാവുല്‍, ഫറൂഖ് എന്നിവരാണ് അപകട നില തരണം ചെയ്തത്.

കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപം സ്വകാര്യ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഇലക്‌ട്രോണിക് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനിടയിലാണ് അപകടം നടന്നത്.25 ഓളം ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. കെട്ടിട നിര്‍മ്മാണത്തിനായി ആഴത്തില്‍ കുഴിയെടുക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഏഴു പേരാണ് മണ്ണിനടിയില്‍ പെട്ടത്.രണ്ടു പേരെ തുടക്കത്തില്‍ തന്നെ രക്ഷപെടുത്തിയിരുന്നു.തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സിന്റെ വിവിധ യൂനിറ്റുകളും പോലിസും ഡോഗ്‌സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ആറു പേരെ പുറത്തെത്തിക്കാന്‍ സാധിച്ചത്.ഒന്നരയോടെയാണ് അപകടം നടന്നതെന്നാണ് വിവരം. അപകട വിവരം പുറത്തറിയുന്നത് രണ്ടു മണിക്കു ശേഷമാണ്.

Next Story

RELATED STORIES

Share it