Sub Lead

സിറിയയില്‍ പുതിയ സൈനിക നടപടി 'ഉടന്‍': ഉര്‍ദുഗാന്‍

ഇതിനകം തുര്‍ക്കി നിയന്ത്രണത്തിലുള്ള രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തുര്‍ക്കി സൈനിക നടപടിക്കൊരുങ്ങുന്നത്.

സിറിയയില്‍ പുതിയ സൈനിക നടപടി ഉടന്‍: ഉര്‍ദുഗാന്‍
X

ആങ്കറ: തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ വീണ്ടും യുദ്ധ ഭീതി ഉയര്‍ത്തി സിറിയയില്‍ ഒരു പുതിയ സൈനിക നടപടി ആരംഭിക്കാന്‍ ആങ്കറ പദ്ധതിയിടുന്നതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.

ഇതിനകം തുര്‍ക്കി നിയന്ത്രണത്തിലുള്ള രണ്ട് പ്രദേശങ്ങളെ ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തുര്‍ക്കി സൈനിക നടപടിക്കൊരുങ്ങുന്നത്.തുര്‍ക്കി-സിറിയന്‍ അസിറിയയുമായുള്ള അതിര്‍ത്തിയില്‍ 30 കി.മീ സുരക്ഷിത മേഖല ഒരുക്കുന്നതിനുള്ള തുര്‍ക്കിയുടെ ശ്രമങ്ങള്‍ പുനഃരാരംഭിക്കുക എന്നതാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ഉര്‍ദുഗാന്‍ പറഞ്ഞു.

'തങ്ങളുടെ തെക്കന്‍ അതിര്‍ത്തിയില്‍ തങ്ങള്‍ സ്ഥാപിച്ച 30 കിലോമീറ്റര്‍ വരുന്ന സുരക്ഷിത മേഖലയില്‍ തങ്ങള്‍ തുടങ്ങിവച്ച പദ്ധതിയുടെ അപൂര്‍ണമായ ഭാഗങ്ങള്‍ സംബന്ധിച്ച് പുതിയ നടപടികള്‍ ഉടന്‍ സ്വീകരിക്കും. തുര്‍ക്കി സൈന്യവും രഹസ്യാന്വേഷണ വിഭാഗവും സുരക്ഷാ സേനയും തയാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതിന് ശഷം നടപടി തുടങ്ങും ഉര്‍ദുഗാന്‍ വ്യക്തമാക്കി. വിശദാംശങ്ങളൊന്നും ഉര്‍ദുഗാന്‍ നല്‍കിയിട്ടില്ല.

നിര്‍ദ്ദിഷ്ട സൈനിക ഓപ്പറേഷന്‍ ലക്ഷ്യമിടുന്ന പ്രദേശം നിയന്ത്രിക്കുന്നത് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് ആണ്. അതില്‍ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റുകളും ഉള്‍പ്പെടും. ഇത് വൈപിജി എന്നും അറിയപ്പെടുന്ന കുര്‍ദിഷ് സായുധ ഗ്രൂപ്പാണ്.

നിരോധിത കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ (പികെകെ) ഒരു ശാഖയായാണ് തുര്‍ക്കി വൈപിജിയെ കാണുന്നത്. 1984 മുതല്‍ പികെകെ തുര്‍ക്കിക്കെതിരേ സായുധ പ്രക്ഷോഭം നടത്തുകയും പതിനായിരക്കണക്കിന് പേര്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

വടക്കന്‍ സിറിയയില്‍ 'തന്ത്രപരമായ മാറ്റമൊന്നും' ഉണ്ടായിട്ടില്ലെന്നും തുര്‍ക്കി മേഖലയിലെ 'സ്ഥിരത തകര്‍ക്കാന്‍' ശ്രമിക്കുകയാണെന്നും ഉര്‍ദുഗാന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് എസ്ഡിഎഫ് പറഞ്ഞു.

തുര്‍ക്കിയിലെ 3.6 സിറിയന്‍ അഭയാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ച രാജ്യത്ത് തുടരുന്നതിനാല്‍, ഒരു ദശലക്ഷം സിറിയന്‍ അഭയാര്‍ഥികളെ പാര്‍പ്പിക്കുന്നതിന് രാജ്യം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഉര്‍ദുഗാന്‍ ഈ മാസാദ്യം വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it