Sub Lead

കശ്മീരില്‍ സൈന്യവും സായുധരും തമ്മില്‍ ഏറ്റുമുട്ടല്‍

ദക്ഷിണ കശ്മീരില്‍ യരാപോറയിലെ കാത്‌പോര മേഖലയില്‍ സായുധരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരത്തെതുടര്‍ന്ന് മേഖല വളഞ്ഞ സൈന്യം തിരച്ചില്‍ ആരംഭിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

കശ്മീരില്‍ സൈന്യവും സായുധരും  തമ്മില്‍ ഏറ്റുമുട്ടല്‍
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയും സായുധരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍. ദക്ഷിണ കശ്മീരില്‍ യരാപോറയിലെ കാത്‌പോര മേഖലയില്‍ സായുധരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യവിവരത്തെതുടര്‍ന്ന് മേഖല വളഞ്ഞ സൈന്യം തിരച്ചില്‍ ആരംഭിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

തിരച്ചില്‍ ആരംഭിച്ച സൈന്യത്തിനെതിരേ സായുധര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശനിയാഴ്ച വൈകീട്ടോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ആളപായം ഉണ്ടായതായി റിപോര്‍ട്ടില്ല. ഏറ്റുമുട്ടല്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it