അഞ്ച് രാജ്യങ്ങളിലേക്ക് നിർത്തിവെച്ചിരുന്ന വിമാന സർവീസ് വീണ്ടും ആരംഭിച്ച് എമിറേറ്റ്‌സ്
കാരിയറിന്റെ വെബ്‌സൈറ്റ് പുറത്തിയ കുറിപ്പിൽ ആണ് അഞ്ച് രാജ്യങ്ങളിലേക്ക് നിർത്തിവെച്ചിരുന്ന വിമാന സർവീസ് വീണ്ടും ആരംഭിച്ചതായി പറയുന്നത്.

ദുബയ്: കൊവിഡ് വ്യാപിച്ചത് മൂലം അഞ്ച് രാജ്യങ്ങളിലേക്ക് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ എമിറേറ്റ്‌സ് എയർലൈൻസ് പുനരാരംഭിച്ചതായി അറിയിച്ചു. കാരിയറിന്റെ വെബ്‌സൈറ്റ് പുറത്തിയ കുറിപ്പിൽ ആണ് അഞ്ച് രാജ്യങ്ങളിലേക്ക് നിർത്തിവെച്ചിരുന്ന വിമാന സർവീസ് വീണ്ടും ആരംഭിച്ചതായി പറയുന്നത്. ഗിനിയ, കോട്ട് ഡി ഐവയർ, ഘാന, ഉഗാണ്ട, അംഗോള എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് ആണ് എമിറേറ്റ്‌സ് പുനരാരംഭിച്ചിരിക്കുന്നത്.
എന്നാൽ ഈ അഞ്ച് രാജ്യങ്ങളിൽ നിന്ന് വരുന്നവർ പാലിക്കേണ്ട നിയന്ത്രണങ്ങളും ദുബയ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ പുറത്തുവിട്ടിട്ടുണ്ട്.
1.. ഗിനിയ, ഘാന, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്ന് ദുബയിലേക്ക് വരുന്നവർ ആണെങ്കിൽ 48-മണിക്കൂർ മുമ്പ് നടത്തിയ പിസിആർ പരിശോധ ഫലം കെെവശം ഉണ്ടായിരിക്കണം.
2.. അംഗോള , കോട്ട് ഡി ഐവയർ എന്നിവിടങ്ങളിൽ നിന്ന് ദുബയിലേക്ക് വരുന്നവർ ആണെങ്കിൽ 72 മണിക്കൂർ മുമ്പ് നടത്തിയ പിസിആർ പരിശോധന ഫലങ്ങൾ മതിയാകും.
3. പിസിആർ ടെസ്റ്റ് ക്യുആർ കോഡ് സഹിതമുള്ള ഫലം മാത്രമേ അംഗീകരിക്കുകയുള്ളു. എപ്പോൾ സാംപിൾ നൽകി, പരിശോധന എപ്പോൾ നടത്തി തുടങ്ങിയ വിവരങ്ങൾ കൃത്യമായി അതി രേഖപ്പെടുത്തിയിരിക്കണം.
4 ദുബയിൽ എത്തിയാൽ പിസിആർ പരിശോധനക്ക് വിധേയമാകണം. പരിശോധനാ ഫലം ലഭിക്കുന്നതുവരെ സ്വയം ക്വാറന്റൈനിൽ കഴിയണം.
കൂടാതെ ഈ അഞ്ച് രാജ്യങ്ങലിൽ നിന്നും വരുന്നത് യുഎഇ പൗരന്മാരോ,12 വയസിന് താഴെയുള്ള കുട്ടികളോ ആണെങ്കിൽ മുകളിൽ പറഞ്ഞ നിയമങ്ങൾ ബാധകമല്ല. കൂടുതൽ വിവരങ്ങൾക്ക് ആയി വെബ്സെെറ്റ് സന്ദർശിക്കാൻ അധികൃതർ നിർദേശിക്കുന്നു.
RELATED STORIES
തോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര്‍ പരിശീലനം: എസ്ഡിപിഐ പരാതി...
16 May 2022 12:12 PM GMTശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മല്‍സ്യബന്ധനത്തിന്...
16 May 2022 10:33 AM GMTശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്‍;ഗ്യാന്‍വാപി പള്ളി...
16 May 2022 10:17 AM GMTസംഘപരിവാര്‍ കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTകെ റെയില്‍:സര്‍വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താന്‍...
16 May 2022 8:20 AM GMTകുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച്...
16 May 2022 7:33 AM GMT