Sub Lead

വിവിധ സംസ്ഥാനങ്ങളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ ഇങ്ങനെ

ആന്ധ്ര, അരുണാചല്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍, കേരളം, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്‌നാട്, ഉത്തരാഖമണ്ഡ്, ആന്‍ഡമാന്‍, ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയു എന്നിവിടങ്ങളില്‍ ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും.

വിവിധ സംസ്ഥാനങ്ങളിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ ഇങ്ങനെ
X

ന്യൂഡല്‍ഹി: 17ാമത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് ഏഴ് ഘട്ടങ്ങളിലായി. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതികള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ആന്ധ്ര, അരുണാചല്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍, കേരളം, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്‌നാട്, ഉത്തരാഖമണ്ഡ്, ആന്‍ഡമാന്‍, ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയു എന്നിവിടങ്ങളില്‍ ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കും.

ഒന്നാം ഘട്ടം (ഏപ്രില്‍ 11)

ആന്ധ്ര പ്രദേശ്-25 മണ്ഡലങ്ങള്‍, അരുണാചല്‍-2, അസം-5, ബിഹാര്‍-4, ചീത്തീസ്ഗഡ്-1, ജമ്മു കശ്മീര്‍-2, മഹാരാഷ്ട്ര-7, മണിപ്പൂര്‍ -1, മേഘാലയ-2, മിസോറാം-1, നാഗാലാന്‍ഡ്-1, ഒറീസ-4, സിക്കിം-1, തെലങ്കാന-17, ത്രിപുര-1, യുപി-8, ഉത്തരാഖണ്ഡ്-5, വെസ്റ്റ് ബംഗാള്‍-2, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍-1, ലക്ഷദ്വീപ്-1.

രണ്ടാം ഘട്ടം (ഏപ്രില്‍ 18)

അസം-5 മണ്ഡലങ്ങള്‍, ബിഹാര്‍-5, ചത്തീസ്ഗഡ്-3, ജമ്മു കശ്മീര്‍-2, കര്‍ണാടക-14, മഹാരാഷ്ട്ര-10, മണിപ്പൂര്‍-1, ഒറീസ-5, തമിഴ്‌നാട്- 39, ത്രിപുര-1, യുപി-8, വെസ്റ്റ്ബംഗാള്‍-3, പോണ്ടിച്ചേരി-1

മൂന്നാം ഘട്ടം (ഏപ്രില്‍ 23)

അസം-4 മണ്ഡലങ്ങള്‍, ബിഹാര്‍-5, ചത്തീസ്ഗഡ്-7, ഗുജറാത്ത്-26, ഗോവ-2, ജമ്മു കശ്മീര്‍-1, കര്‍ണാടക-14, കേരളം-20, മഹാരാഷ്ട്ര 14, ഒഡിഷ 6, യുപി 10, വെസ്റ്റ് ബം-5, ദാദ്ര - 1, ദാമന്‍ ദിയു -1

നാലാം ഘട്ടം (ഏപ്രില്‍ 29)

ബിഹാര്‍ -5, ജമ്മു കശ്മീര്‍-1, ജാര്‍ഖണ്ഡ്-3, മധ്യപ്രദേശ്-6, മഹാരാഷ്ട്ര-17, ഒഡിഷ-6, രാജസ്ഥാന്‍- 13, ഉത്തര്‍പ്രദേശ്-13, വെസ്റ്റ് ബംഗാള്‍-3

അഞ്ചാം ഘട്ടം (മെയ് 6)

ബിഹാര്‍- 5 മണ്ഡലങ്ങള്‍, ജമ്മു കശ്മീര്‍-2, ജാര്‍ഖണ്ഡ്-4, മധ്യപ്രദേശ്-7, രാജസ്ഥാന്‍-12, യുപി-14, വെസ്റ്റ് ബംഗാള്‍-7

ആറാം ഘട്ടം (മെയ് 12)

ബിഹാര്‍- 8 മണ്ഡലങ്ങള്‍, ഹരിയാന-10, ജാര്‍ഖണ്ഡ്-4, മധ്യപ്രദേശ്-8, യുപി-14, വെസ്റ്റ് ബംഗാള്‍-8, ഡല്‍ഹി-7

ഏഴാം ഘട്ടം (മെയ് 19)

ബിഹാര്‍- 8, ജാര്‍ഖണ്ഡ്- 3, മധ്യ.പ്രദേശ്-8, പഞ്ചാബ്-13, വെസ്റ്റ് ബംഗാള്‍-9, ചണ്ഡീഗഡ്-1, യുപി-13, ഹിമാചല്‍ 4

Next Story

RELATED STORIES

Share it