Sub Lead

ഈദുല്‍ ഫിത്വര്‍ ഞായറാഴ്ചയെന്ന് ഹിലാല്‍ കമ്മിറ്റി

പള്ളികളിലും ഈദ് ഗാഹുകളിലും വച്ച് പെരുന്നാല്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ സാധിക്കാത്ത പ്രത്യേക സാഹചര്യത്തില്‍ വീട്ടില്‍വച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ ഇസ് ലാം അനുവദിക്കുന്നതിനാല്‍ എല്ലാവരും വീട്ടില്‍വച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കണമെന്നും ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു

ഈദുല്‍ ഫിത്വര്‍ ഞായറാഴ്ചയെന്ന് ഹിലാല്‍ കമ്മിറ്റി
X

കോഴിക്കോട്: 22ന് വെള്ളിയാഴ്ച (റമദാന്‍ 29) സൂര്യന്‍ അസ്തമിക്കുന്നതിന് 15 മിനിറ്റ് മുമ്പെ കേരളത്തില്‍ ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ മാസപ്പിറവി ദൃശ്യമാവുകയില്ല. ആയതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി 24ന് (ഞായറാഴ്ച) ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു. പള്ളികളിലും ഈദ് ഗാഹുകളിലും വച്ച് പെരുന്നാല്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ സാധിക്കാത്ത പ്രത്യേക സാഹചര്യത്തില്‍ വീട്ടില്‍വച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ ഇസ് ലാം അനുവദിക്കുന്നതിനാല്‍ എല്ലാവരും വീട്ടില്‍വച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it