Sub Lead

ചികില്‍സാ നിഷേധം: ഈജിപ്ഷ്യന്‍ മുന്‍ എംപി ജയിലില്‍ മരിച്ചു

013ലെ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിച്ച 61കാരനായ ഹനഫി ഈജിപ്തിലെ പ്രമുഖ ജഡ്ജിയായിരുന്നു. 10 ദിവസം മുന്‍പാണ് ഇദ്ദേഹത്തെ അല്‍ അഖ്‌റാബ് ജയിലിലേക്ക് മാറ്റിയത്. മതിയായ ചികിത്സ കിട്ടാതെയാണ് മരിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.

ചികില്‍സാ നിഷേധം: ഈജിപ്ഷ്യന്‍ മുന്‍ എംപി ജയിലില്‍ മരിച്ചു
X

കെയ്‌റോ: ഈജിപ്തിലെ മുന്‍ എംപിയും മുതിര്‍ന്ന ജഡ്ജിയുമായിരുന്ന ഹിഷാം അല്‍ ഖാദി ഹനഫി ജയിലില്‍ മരിച്ചു. വ്യാഴാഴ്ച തലസ്ഥാനമായ കൈറോവിലെ കുപ്രസിദ്ധ ജയിലായ അല്‍ അഖ്‌റാബില്‍ വെച്ചാണ് മരണമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു. 2013ലെ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിച്ച 61കാരനായ ഹനഫി ഈജിപ്തിലെ പ്രമുഖ ജഡ്ജിയായിരുന്നു. 10 ദിവസം മുന്‍പാണ് ഇദ്ദേഹത്തെ അല്‍ അഖ്‌റാബ് ജയിലിലേക്ക് മാറ്റിയത്. മതിയായ ചികിത്സ കിട്ടാതെയാണ് മരിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.

നിലവിലെ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി നടത്തിയ സൈനിക അട്ടിമറിയെത്തുടര്‍ന്നാണ് 2014ല്‍ ഹനഫി അറസ്റ്റിലാവുകയും നാല് വര്‍ഷം ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തത്.

ഒടുവില്‍ അദ്ദേഹത്തെ വിട്ടയച്ചെങ്കിലും 2021 മാര്‍ച്ച് 8ന് വീണ്ടും തടവിലാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുതിര്‍ന്ന സഹോദരന്‍ അബൂബക്കര്‍ അല്‍ ഖാദി 2014ല്‍ ഈജിപ്ഷ്യന്‍ ജയിലില്‍ വച്ച് മരണപ്പെട്ടിരുന്നു.

2021ല്‍ 49 പേരാണ് ഈജിപ്ഷ്യന്‍ ജയിലുകളില്‍ മരണത്തിന് കീഴടങ്ങിയത്. ഡിസംബറില്‍ മാത്രം ആറുപേര്‍ മരിച്ചു. രാഷ്ട്രീയ തടവുകാരോടുള്ള ജയില്‍ അധികൃതരുടെ അവഗണനയ്ക്കും ചികില്‍സാ നിഷേധത്തിനും പീഡനത്തിനും മോശമായി പെരുമാറ്റത്തിനുമെതിരേ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ നിരന്തരം വിമര്‍ശനമുന്നയിക്കാറുണ്ട്.

Next Story

RELATED STORIES

Share it