Sub Lead

കാട്ടുമൃഗമാണെന്ന് തെറ്റിദ്ധരിച്ച് ആദിവാസി യുവാവിനെ വെടിവച്ച സംഭവം: പ്രതി അറസ്റ്റില്‍

ഇടമലക്കുടി കീഴ്പത്തം കുടി സ്വദേശിയായ ലക്ഷ്മണനെ(35)യാണ് മൂന്നാര്‍ സ്‌റ്റേഷന്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കുടിയില്‍ എത്തി കസ്റ്റഡിയില്‍ എടുത്തത്.

കാട്ടുമൃഗമാണെന്ന് തെറ്റിദ്ധരിച്ച് ആദിവാസി  യുവാവിനെ വെടിവച്ച സംഭവം: പ്രതി അറസ്റ്റില്‍
X

ഇടുക്കി: കാട്ടുമൃഗമാണെന്ന തെറ്റിദ്ധരിച്ച് ഇടമലക്കുടിയിലെ ആദിവാസി യുവാവിനെ വെടിവച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഇടമലക്കുടി കീഴ്പത്തം കുടി സ്വദേശിയായ ലക്ഷ്മണനെ(35)യാണ് മൂന്നാര്‍ സ്‌റ്റേഷന്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കുടിയില്‍ എത്തി കസ്റ്റഡിയില്‍ എടുത്തത്. കൃഷിയിടത്തില്‍ പണിയെടുക്കുകയായിരുന്ന ആദിവാസി യുവാവിനാണ് വെടിയേറ്റത്.


മൂന്നാര്‍ എസ്‌ഐ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി കുടിയിലുണ്ടെന്ന വിവരം ലഭിച്ച പോലിസ് ഇടമലക്കുടിയില്‍ ചൊവ്വാഴ്ച രാത്രിയോടെ എത്തുകയായിരുന്നു. പിടികൂടിയ പ്രതിയെ ബുധനാഴ്ച ഉച്ചയോടെ മൂന്നാര്‍ സ്‌റ്റേഷനിലെത്തിച്ചു. കഴിഞ്ഞ 11 നാണ് ഇരുപ്പുകല്ല് കുടി സ്വദേശിയായ സുബ്രമണ്യന് കൃഷി സ്ഥലത്തു വച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ വെടിയേറ്റത്.

കാട്ടുമൃഗമാണെന്ന് തെറ്റദ്ധരിച്ച് വെടിവച്ചതാണെന്നാണ് പ്രതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മുമ്പ് പോലിസ് സംഘം കുടിയില്‍ എത്തിയിരുന്നുവെങ്കിലും പ്രതിയെ പിടികൂടുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വെടിവയ്ക്കുവാന്‍ ഉപയോഗിച്ചിരുന്ന തോക്ക് പോലിസ് കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

നെഞ്ചില്‍ വെടിയേറ്റ സുബ്രമണ്യനെ ആദ്യം മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരീരത്തില്‍ തുളച്ചു കയറിയ വെടിയുണ്ട പുറത്തെടുക്കാനായിരുന്നില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച ശേഷമാണ് വെടിയുണ്ട പുറത്തെടുക്കാനായത്. പ്രതിയെ പിടികൂടാന്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ സാമേഷ്, ഹിലാല്‍, നിഷാദ് എന്നിവരാണ് എസ്‌ഐ യോടൊപ്പം ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it