രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്
ജയ്പൂര്‍: രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ്. രാജസ്ഥാന്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊത്താശ്രയുടെ വീട്ടിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. നിയമന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദവുമായി ബന്ധപ്പെടുത്തിയാണ് നടപടി. കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിക്കു പുറമേ, രാജസ്ഥാനിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും മഹുവയില്‍നിന്നുള്ള സ്ഥാനാര്‍ഥിയുമായ ഓം പ്രകാശ് ഹഡ്‌ലയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. മറ്റ് ആറിടങ്ങളിലും പരിശോധന നടക്കുന്നതായാണ് വിവരം.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകനും ഇഡി സമന്‍സ് നല്‍കിയിട്ടുണ്ട്. വിദേശനാണ്യ വിനിമയ നിയമം ലംഘിച്ചെന്നാണ് ആരോപണം. വെള്ളിയാഴ്ച ജയ്പൂരിലെയോ ന്യൂഡല്‍ഹിയിലെയോ ഇഡി ഓഫിസില്‍ ചോദ്യംചെയ്യലിന് ഹാജരാവണമെന്നാണ് മുഖ്യമന്ത്രിയുടെ മകന്‍ വൈഭവ് ഗെലോട്ടിനു നല്‍കിയ നോട്ടീസില്‍ പറയുന്നത്. രാജസ്ഥാനില്‍ നവംബര്‍ 25ന് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പരിശോധനയെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയ വേട്ടയാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
RELATED STORIES
നിരവധി ജില്ലകളില്‍ ഉഷ്ണതരംഗം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക്...
28 April 2024 2:28 PM GMTകോഴിക്കോട്ട് ഓട്ടോറിക്ഷയില്‍ ഡ്രൈവറെ വെട്ടേറ്റ് മരിച്ചനിലയില്‍...
28 April 2024 5:49 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMT