കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഐ നേതാവ് ഭാസുരാംഗന്റെയും മകന്റെയും അറസ്റ്റ് രേഖപ്പെടുത്തിയേക്കും

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐ നേതാവ് ഭാസുരാംഗന്റെയും മകന്‍ അഖില്‍ജിത്തിന്റെയും അറസ്റ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം ഉടന്‍ രേഖപ്പെടുത്തിയേക്കും. ബാങ്കിലും ബാങ്കിലെ രണ്ട് സെക്രട്ടറിമാരുടെ വീടുകളിലും ഇന്നു രാവിലെ 6 മുതല്‍ പത്തംഗ സംഘം പരിശോധന നടത്തുന്നുണ്ട്. ഭാസുരാംഗന്റെ പൂജപ്പുരയിലെ മകന്റെ വീട്ടിലും കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂട് മുന്‍ സെക്രട്ടറി ശാന്തകുമാരിയുടെ വീട്ടിലും പേരൂര്‍ക്കടയിലെ മുന്‍ സെക്രട്ടറിയുടെ വീട്ടിലും പരിശോധ നടക്കുന്നുണ്ട്. ഒരേ സമയം പല സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. ബാങ്കില്‍ 101 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നെന്നാണ് ആരോപണം. കോടികളുടെ നിക്ഷേപ ക്രമക്കേട് നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി പരിശോധന നടത്തിയത്. വിജിലന്‍സ് സംഘം തട്ടിപ്പ് കണ്ടെത്തിയതിനു പിന്നാലെ സിപി ഐ തദ്സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. സിപിഐ നേതാവ് ഭാസുരാംഗന്‍ പ്രസിഡന്റായിരുന്ന ഭരണസമിതിക്കെതിരെയാണ് പരാതിയുയര്‍ന്നിരുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഭാസുരാംഗനായിരുന്നു ബാങ്ക് പ്രസിഡന്റ്. ഈയിടെയാണ് ഭരണ സമിതി രാജിവച്ചത്. നിലവില്‍ ബാങ്കില്‍ അഡ്മിനിസട്രേറ്റീവ് ഭരണമാണ്.
RELATED STORIES
പി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMTചൈനയിലെ വൈറസ് ബാധയില്‍ കേരളത്തില്‍ ആശങ്ക വേണ്ട; കേന്ദ്രവിഹിതത്തില്‍...
27 Nov 2023 10:04 AM GMT