Sub Lead

വിജ്ഞാപനം ഇറങ്ങി: സാമ്പത്തിക സംവരണം പ്രാബല്യത്തില്‍

വിജ്ഞാപനം ഇറങ്ങി:  സാമ്പത്തിക സംവരണം പ്രാബല്യത്തില്‍
X
ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം പ്രാബല്യത്തില്‍വന്നു. ഇതുസംബന്ധിച്ച് ഔദ്യോഗിക ഗസറ്റില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയതോടെയാണ് നിയമം പ്രാബല്യത്തിലായത്.പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായ സംവരണ ബില്ലിന് ശനിയാഴ്ച രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ഔദ്യോഗിക ഗസറ്റില്‍ ഭരണഘടനാ(103ാംമത്) ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ഇന്നു മുതല്‍ നിയമം പ്രാബല്യത്തില്‍വന്നതായി കേന്ദ്രസാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം അറിയിച്ചു.

മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസമേഖലയിലും പത്ത് ശതമാനം സംവരണം ഉറപ്പുവരുത്തുന്നതാണ് പുതിയ നിയമഭേദഗതി. കഴിഞ്ഞയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് ലോകസഭയിലും രാജ്യസഭയിലും ബില്‍ അവതരിപ്പിക്കുകയും വലിയ എതിര്‍പ്പുകളില്ലാതെ ബില്‍ പാസാവുകയും ചെയ്തു.

Next Story

RELATED STORIES

Share it