Sub Lead

വോട്ടിന് ശേഷമുള്ള മോദിയുടെ പ്രസംഗവും റോഡ് ഷോയും; റിപോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

സംഭവത്തെക്കുറിച്ച് ഗുജറാത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറില്‍നിന്ന് റിപ്പോര്‍ട്ട് തേടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു.

വോട്ടിന് ശേഷമുള്ള മോദിയുടെ പ്രസംഗവും റോഡ് ഷോയും; റിപോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍
X

ന്യൂഡല്‍ഹി: ഗുജറാത്തിലെ അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗവും റോഡ് ഷോയും ചട്ടലംഘനമാണോയെന്ന് പരിശോധിക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവത്തെക്കുറിച്ച് ഗുജറാത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറില്‍നിന്ന് റിപ്പോര്‍ട്ട് തേടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു.മോദിയുടെ നടപടി ചട്ടലംഘനമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

മോദിയെ 48 മുതല്‍ 72 മണിക്കൂര്‍ വരെ പ്രചാരണത്തില്‍നിന്ന് വിലക്കണണെന്ന് ആവശ്യപ്പെട്ടാണ് സിങ്‌വി കമ്മീഷനെ സമീപിച്ചത്. വോട്ടിന് ബോംബിനേക്കാള്‍ ശക്തിയുണ്ടെന്നും വോട്ട് ചെയ്തപ്പോള്‍ കുംഭമേളയില്‍ പങ്കെടുത്ത നിര്‍വൃതി ലഭിച്ചുവെന്നും മോദി പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it