Sub Lead

അനുരാഗ് ഠാക്കൂറിനും പര്‍വേശ് വര്‍മയ്ക്കുമെതിരെ തിരഞ്ഞെടുപ്പു കമ്മിഷന്‍; ഇരുവരേയും താരപ്രചാരക പട്ടികയില്‍നിന്ന് ഉടന്‍ നീക്കണം

വിവാദ പ്രസംഗങ്ങളില്‍ രണ്ടു ബിജെപി നേതാക്കള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നീക്കം.

അനുരാഗ് ഠാക്കൂറിനും പര്‍വേശ് വര്‍മയ്ക്കുമെതിരെ തിരഞ്ഞെടുപ്പു കമ്മിഷന്‍; ഇരുവരേയും താരപ്രചാരക പട്ടികയില്‍നിന്ന് ഉടന്‍ നീക്കണം
X

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂറിനും പാര്‍ലമെന്റ് അംഗം പര്‍വേശ് വര്‍മയ്ക്കും എതിരേ തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി. ഇരുവരേയും ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയില്‍നിന്നും ഉടന്‍ നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. വിവാദ പ്രസംഗങ്ങളില്‍ രണ്ടു ബിജെപി നേതാക്കള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നീക്കം.

രാജ്യത്തെ വഞ്ചിക്കുന്നവരെ വെടിവച്ചു കൊല്ലണമെന്നാണ് അുരാഗ് താക്കൂര്‍ ബിജെപി തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചത്. ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ നിങ്ങളുടെ വീടുകളില്‍ കടന്ന് സഹോദരിമാരെയും പെണ്‍മക്കളെയും ബലാത്സംഗം ചെയ്യുമെന്നായിരുന്നു വര്‍മയുടെ വിവാദ പ്രസ്താവന. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരേയായിരുന്നു ബിജെപി എംപിയുടെ പ്രസ്താവന.

അനുരാഗ് താക്കൂറിനോട് ജനുവരി 30ന് ഉച്ചയ്ക്ക് 12നു മുമ്പായി കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ജനുവരി 27ന് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസ് റിപോര്‍ട്ട് ലഭിച്ചതായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ താക്കൂറിനു നല്‍കിയ നോട്ടിസില്‍ വ്യക്തമാക്കിയിട്ടുളളത്.

വിവാദ പ്രസ്താവനകള്‍ നടത്തിയ നേതാക്കളെ ബിജെപിയുടെ പ്രചാരക പട്ടികയില്‍നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി കോണ്‍ഗ്രസാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. ഫെബ്രുവരി 8നാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

Next Story

RELATED STORIES

Share it