മിഷന്‍ ശക്തി: പ്രധാനമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമോയെന്ന് പരിശോധിക്കും
പ്രധാനമന്ത്രിയുടെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണോയെന്ന് പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വമേധയാ തീരുമാനമെടുക്കുകയായിരുന്നു.

ന്യൂഡല്‍ഹി: ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച നടത്തിയ പ്രഖ്യാപനം ചട്ടലംഘനമാണോയെന്ന് പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണോയെന്ന് പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വമേധയാ തീരുമാനമെടുക്കുകയായിരുന്നു. ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മിഷണര്‍ സന്ദീപ് സക്‌സേന അധ്യക്ഷനായ സമിതിയെ ഇത് സംബന്ധിച്ച് പരിശോധന നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ചു.
അതേസമയം കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ ആരൊക്കെയാണെന്നോ ഇത് സംബന്ധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടത് എപ്പോഴാണെന്നോ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടില്ല.മോദിയുടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുള്ള പ്രസംഗം തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ടം ലംഘിച്ചിട്ടുണ്ടോ, രാഷ്ട്രത്തെ അടിയന്തിരമായി അഭിസംബോധന ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നോ എന്നെല്ലാമാവും കമ്മിറ്റി പരിശോധിക്കുക.
മോദിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഇത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
RELATED STORIES
ഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMT20ാമത് സിഫ് ഈസ് ടീ ചാംപ്യന്‍സ് ലീഗിന് ഇന്ന് തുടക്കം
29 Sep 2023 3:04 AM GMTദുബയ് വിമാനത്താവളത്തില്‍ യാത്ര ചെയ്യാന്‍ ഇനി പാസ്പോര്‍ട്ട് വേണ്ട
21 Sep 2023 1:47 PM GMTജിദ്ദ കേരളാ പൗരാവലി സൗദി ദേശീയദിനം ആഘോഷിക്കുന്നു
13 Sep 2023 10:10 AM GMTഈജിപ്തില്‍ സ്കോളര്‍ഷിപ്പോടെ എംബിബിഎസ് പഠനാവസരം
13 Sep 2023 10:01 AM GMTകോട്ടയം സ്വദേശി അബുദാബിയില്‍ വാഹനമിടിച്ച് മരിച്ചു
12 Sep 2023 5:12 AM GMT