Kerala

കൊട്ടാരക്കരയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി

കൊട്ടാരക്കരയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി
X

കൊല്ലം: കൊട്ടാരക്കരയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി. ചരുവിള പുത്തന്‍ വീട്ടില്‍ ആദില്‍ മുഹമ്മദിനെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകിട്ട് പള്ളിയിലേക്ക് പോയതായിരുന്നു കുട്ടി. പിന്നീട് നിസ്‌ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് വിവരം. അതേസമയം, കുട്ടി പള്ളിയില്‍ നിന്നിറങ്ങി ഓട്ടോയില്‍ ആലഞ്ചേരിയില്‍ ഇറങ്ങിയെന്ന വിവരം ലഭിച്ചിട്ടുണ്ട്. ആലഞ്ചേരിയില്‍ നിന്ന് വേറെയാരും കുട്ടിയെ കണ്ടിട്ടില്ല. രാത്രി 9 മണിക്ക് കോട്ടാത്തല അമ്പലത്തിന് സമീപം കുട്ടി ഭക്ഷണം വാങ്ങിക്കുന്നത് കണ്ടവര്‍ ഉണ്ട്. രാവിലെ മടവൂരില്‍ വെച്ച് കണ്ടെന്ന വിവരവും പോലിസിന് ലഭിച്ചു.

അതേസമയം, വീട്ടുകാര്‍ കുട്ടിയുടെ ബാഗില്‍ നിന്ന് ഫോണ്‍ കണ്ടെടുത്തിയിരുന്നു. ഇത് വാങ്ങി വച്ചതില്‍ കുട്ടി വിഷമത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. കുടുംബം കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം നടത്തി വരികയാണ്.







Next Story

RELATED STORIES

Share it