ഡിവൈഎഫ്‌ഐ നേതാവിനു വെട്ടേറ്റ കേസ്: നാല് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പുതുശ്ശേരി കുരുടിക്കാട് കാളാണ്ടിത്തറ സ്വദേശി ലെനിന്‍ (32), കഞ്ചിക്കോട് ചടയന്‍കാലായ് നരസിംഹപുരം പ്രവീണ്‍ (32), പുതുശ്ശേരി നീലിക്കാട് പറപടിക്കല്‍ സ്വദേശികളായ മഹേഷ് (31), സുനില്‍ (31) എന്നിവരെയാണു കസബ പോലിസ് അറസ്റ്റ് ചെയ്തത്.

പ്രതികളായ മഹേഷ്, ലെനിൻ, സുനിൽ, പ്രവീൺ
പാലക്കാട്: പുതുശ്ശേരി ആലമ്പള്ളത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അനു മണികണ്ഠനു വെട്ടേറ്റ സംഭവത്തില്‍ നാലു ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പുതുശ്ശേരി കുരുടിക്കാട് കാളാണ്ടിത്തറ സ്വദേശി ലെനിന്‍ (32), കഞ്ചിക്കോട് ചടയന്‍കാലായ് നരസിംഹപുരം പ്രവീണ്‍ (32), പുതുശ്ശേരി നീലിക്കാട് പറപടിക്കല്‍ സ്വദേശികളായ മഹേഷ് (31), സുനില്‍ (31) എന്നിവരെയാണു കസബ പോലിസ് അറസ്റ്റ് ചെയ്തത്. കേസില്‍ കാളാണ്ടിത്തറ ഗിരീഷും കണ്ടാല്‍ തിരിച്ചറിയാവുന്ന ഒരാളും ഒളിവിലാണെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കസബ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് രാജീവ് അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ടാണു ഡിവൈഎഫ്‌ഐ നീലിക്കാട് യൂനിറ്റ് പ്രസിഡന്റും സിപിഎം മലയങ്കാവ് ബ്രാഞ്ച് കമ്മിറ്റി അംഗവുമായ എം അനുവിനെ രണ്ടു ബൈക്കിലായെത്തിയ ആറംഗ സംഘം വീടിനു മുന്നിലെ റോഡില്‍ വച്ചു വെട്ടിയത്. തടയുന്നതിനിടെ കയ്യിലും ചെവിയിലും ഗുരുതര പരുക്കേറ്റ അനുവിനെ ഇന്നലെ വൈകിട്ടോടെ ജില്ലാ ആശുപത്രിയില്‍ നിന്നു ചികിത്സ പൂര്‍ത്തിയാക്കി വിട്ടയച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു സ്ഥലത്തു പോലിസ് ക്യാംപ് ചെയ്യുന്നുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കസബ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് രാജീവ് പറഞ്ഞു.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര് ജെനയും; ജാവലിനില് സ്വര്ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്...
4 Oct 2023 3:00 PM GMTഡല്ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല് നേതാവ് അഭിഷേക് ബാനര്ജി കസ്റ്റഡിയില്; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT