Sub Lead

തൃശൂര്‍ നഗരത്തില്‍ മൂന്ന് കോടിയുടെ മയക്കു മരുന്ന് വേട്ട; രണ്ടു പേര്‍ അറസ്റ്റില്‍

മയക്കുമരുന്ന് സ്ഥിരം ഉപയോഗിച്ചിരുന്ന 14 കാരനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. നന്നായി പഠിച്ചിരുന്ന വിദ്യാര്‍ത്ഥി പഠനത്തില്‍ പിറകോട്ട് പോകുകയും സ്വഭാവ ദുഷ്യം പ്രകടിപ്പിക്കുകയും ചെയ്തതോടെ വീട്ടുകാര്‍ക്ക് സംശയം തോന്നി എക്‌സൈസിന് വിവരം നല്‍കുകയായിരുന്നു.

തൃശൂര്‍ നഗരത്തില്‍ മൂന്ന് കോടിയുടെ മയക്കു മരുന്ന് വേട്ട;  രണ്ടു പേര്‍ അറസ്റ്റില്‍
X

തൃശൂര്‍: നഗരത്തില്‍ നിന്നും മൂന്ന് കോടിയുടെ മയക്കുമരുന്നുമായി രണ്ടുപേരെ തൃശൂര്‍ എക്‌സൈസ് സംഘം പിടികൂടി. തൃശൂര്‍ സ്വദേശി മിഥിന്‍(26), കണ്ണൂര്‍ സ്വദേശി ചിഞ്ചുമാത്യു(26) എന്നിവരാണ് അറസ്റ്റിലായത്. രണ്ടു ദിവസമായി നടന്ന നാടകീയ നീക്കങ്ങളിലൂടെയാണ് തൃശൂര്‍ ജില്ലയില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്ന രണ്ടു പേരെ അറസ്റ്റ് ചെയ്തത്. രണ്ടിടങ്ങളില്‍ നിന്നായാണ് ഇരുവരേയും പിടികൂടിയത്.


2.250കിലോ ഹാഷിഷ് ഓയില്‍, മാരക മയക്കുമരുന്നുകളായ എംഡിഎംഎ(1.5ഗ്രാം ), അംഫെറ്റമിന്‍(2.60ഗ്രാം ) എന്നിവയും ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഫ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ കുടുക്കിയത്. ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് വരുത്തുകയും സോഷ്യല്‍ മീഡിയകളുടെ സഹായത്തോടെ വില്‍പന നടത്തുകയും ചെയ്തിരുന്ന തൃശൂര്‍ കിഴക്കേകോട്ട സ്വദേശി മാജിക് മിഥിന്‍ എന്ന മിഥിനെ തൃശൂര്‍ ആമ്പക്കാടന്‍ മൂലയില്‍ നിന്നാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് മുക്കാല്‍ കിലോയോളം ഹാഷിഷ് ഓയില്‍, എംഡിഎംഎ, ആംഫിറ്റമിന്‍ എന്നിവ കണ്ടെത്തി. മിഥിന്റെ തന്റെ അലങ്കാര മല്‍സ്യ വില്‍പന കട കേന്ദ്രമാക്കിയാണ് മയക്കുമരുന്ന വില്‍പ്പന നടത്തിയിരുന്നത്. വാട്‌സ് ആപ്പ്, ടെലഗ്രാം തുടങ്ങിയ മൊബൈല്‍ ആപ്പുകളും ആവശ്യക്കാരെ കണ്ടെത്താന്‍ ഉപയോഗിച്ചിരുന്നതായി പോലിസ് പറഞ്ഞു.

മയക്കുമരുന്ന് സ്ഥിരം ഉപയോഗിച്ചിരുന്ന 14 കാരനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. നന്നായി പഠിച്ചിരുന്ന വിദ്യാര്‍ത്ഥി പഠനത്തില്‍ പിറകോട്ട് പോകുകയും സ്വഭാവ ദുഷ്യം പ്രകടിപ്പിക്കുകയും ചെയ്തതോടെ വീട്ടുകാര്‍ക്ക് സംശയം തോന്നി എക്‌സൈസിന് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് അലങ്കാര മല്‍സ്യം വാങ്ങാനെന്ന വ്യാജേന എക്‌സൈസ് സംഘത്തിലെ ഒരാള്‍ മിഥിനെ സമീപിക്കുകയും സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. ഒരു ഗ്രാം ഹാഷിഷ് ഓയിലിന് 1250 രൂപക്കാണ് മിഥിന്‍ വില്‍പന നടത്തിയിരുന്നത്.

മിഥിന്റെ ഫോണില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ ഓളയാര്‍ സ്വദേശി ചിഞ്ചു മാത്യു കുടുങ്ങിയത്. തൃശൂരിലെ ചെറുപ്പക്കാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ചു കൊടുക്കാറുണ്ടെന്നും എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും മാത്യു തൃശൂരില്‍ ട്രെയിന്‍ മാര്‍ഗം എത്താറുണ്ടെന്നും എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചു. ഇന്ന് റെയില്‍വേ സ്റ്റേഷന്റെ പിറക് വശത്ത് നിന്നാണ് മാത്യുവിനെ പിടികൂടിയത്. ഇയാളില്‍ നിന്ന് 8.7ഗ്രാം വീതമുള്ള 226 പ്ലാസ്റ്റിക് ബോട്ടിലുകളിലായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു.

ആന്ധ്രാപ്രേദേശില്‍ നിന്നും കൊറിയര്‍ മാര്‍ഗം ആണ് ഹാഷിഷ് ഓയില്‍ എത്തിച്ചിരുന്നതെന്നു പ്രതി സമ്മതിച്ചു. 5000 രൂപയാണ് ഒരു ബോട്ടില്‍ ഹാഷിഷ് ഓയിലിന് പ്രതി ആവശ്യക്കാരില്‍ നിന്നും വാങ്ങിയിയരുന്നത്. തൃശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം ഫ് സുരേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാലസുബ്രഹ്മണ്യന്‍, പ്രിവന്റീവ് ഓഫിസര്‍ മാരായ ശിവശങ്കരന്‍, വിപിന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കൃഷ്ണ പ്രസാദ്, ടി ആര്‍ സുനില്‍, മനോജ് കുമാര്‍, ജെയ്‌സണ്‍, ദേവദാസ്, ബിജു, രാജു, സനീഷ്, ഷനുജ്, സുധീര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it