Sub Lead

കുവൈത്തില്‍ കടലില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തുന്നതിനിടയില്‍ കര്‍ണാടക സ്വദേശി മുങ്ങി മരിച്ചു

ദക്ഷിണ കര്‍ണാടകയിലെ താളിപാടിയില്‍ ഹസന്‍ ഹബ്ബ-നഫീസ ദമ്പതികളുടെ മകനാണ് അനീസ്.

കുവൈത്തില്‍ കടലില്‍ അപകടത്തില്‍പ്പെട്ടയാളെ രക്ഷപ്പെടുത്തുന്നതിനിടയില്‍ കര്‍ണാടക സ്വദേശി മുങ്ങി മരിച്ചു
X

കുവൈത്ത്: കുവൈത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട ഈജിപ്ഷ്യനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കര്‍ണാടക സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കര്‍ണാടക സ്വദേശിയായ അനീസ് ഹസന്‍ ഹബ്ബ (30)യാണ് മരണപ്പെട്ടത്.

സാല്‍മിയ ബീച്ചില്‍ കുളിക്കാനിറങ്ങിയ ഈജിപ്ഷ്യന്‍ പൗരനെ രക്ഷപ്പെടുത്തുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു. ദക്ഷിണ കര്‍ണാടകയിലെ താളിപാടിയില്‍ ഹസന്‍ ഹബ്ബ-നഫീസ ദമ്പതികളുടെ മകനാണ് അനീസ്. രണ്ട് സഹോദരിമരുമുണ്ട്. കുവൈത്തില്‍ എത്തിയിട്ട് ഏഴുമാസമായ ഇദ്ദേഹം സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം കുവൈത്തില്‍ കബറടക്കി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ മുസ്തകീം, തമീം, അഷ്ഫാഖ് എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it