ഡോക്ടര്‍മാരായ ദമ്പതികളെ കാറില്‍ വെടിവച്ച് കൊന്നു; ദൃശ്യങ്ങള്‍ സിസിടിവിയില്‍

ഭരത്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ ഡോക്ടര്‍മാരായ ദമ്പതികളെ കാറില്‍ വെടിവച്ച് കൊന്നു. നഗരത്തിലെ തിരക്കേറിയ ക്രോസിങില്‍ ബൈക്കിലെത്തിയ രണ്ടുപേരാണ് കൊലപാതകം നടത്തിയത്. വെള്ളിയാഴ്ച വൈകീട്ട് 4.45ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബൈക്കിലുണ്ടായിരുന്ന രണ്ടുപേര്‍ ആദ്യം ക്രോസിങില്‍ ദമ്പതികളെ മറികടന്നു. തുടര്‍ന്ന് ദമ്പതികളുടെ അടുത്തേക്ക് നടന്നെത്തി. ഭര്‍ത്താവ് കാറിന്റെ ജനല്‍ താഴ്ത്തിയപ്പോള്‍, ഒരാള്‍ അവര്‍ക്ക് നേരെ ഒന്നിലേറെ തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനു ശേഷം അക്രമികള്‍ രണ്ടുപേരും ബൈക്കില്‍ രക്ഷപ്പെട്ടു.
രണ്ടുവര്‍ഷം മുമ്പ് യുവതിയെ കൊലപ്പെടുത്തിയ സംഭവവുമായി കുറ്റകൃത്യത്തിനു ബന്ധമുണ്ടെന്നാണ് സംശയം. കൊല്ലപ്പെട്ട ദമ്പതികളിലെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണിതെന്ന് പോലിസ് പറഞ്ഞു. ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്ത യുവാവ് രണ്ടുകൊല്ലം മുമ്പ് കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസില്‍ ഡോക്ടറുടെ ഭാര്യയും മാതാവും പ്രതികളാണ്.
Doctor Couple In Rajasthan Stopped, Shot Dead in Car
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTരണ്ടുവയസ്സുകാരി വീടിന് സമീപത്തെ കുളത്തില് വീണ് മരിച്ചു
4 Feb 2023 5:03 PM GMTബജറ്റ്: കേന്ദ്ര- സംസ്ഥാന സര്ക്കാരുകള് കോഴിക്കോട് ജില്ലയെ അവഗണിച്ചു-...
4 Feb 2023 4:59 PM GMTതമിഴ്നാട്ടില് സാരി വിതരണത്തിനിടെ തിരക്കില്പ്പെട്ട് നാലുപേര്...
4 Feb 2023 3:45 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല് സെക്രട്ടറി...
4 Feb 2023 2:34 PM GMT