Sub Lead

ഹാഥ്‌റസ് സംഭവത്തിനെതിരേ പ്രതിഷേധം: കനിമൊഴി കസ്റ്റഡിയില്‍

ഹാഥ്‌റസ് സംഭവത്തിനെതിരേ പ്രതിഷേധം: കനിമൊഴി കസ്റ്റഡിയില്‍
X

ചെന്നൈ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിക്കു നീതി ആവശ്യപ്പെട്ടു പ്രതിഷേധ പ്രകടനം നടത്തിയ ഡിഎംകെ എംപി കനിമൊഴി കസ്റ്റഡിയില്‍.

ചെന്നൈയില്‍ മെഴുകുതിരി കത്തിച്ചുകൊണ്ടു മാര്‍ച്ച് നടത്തിയതിനാണു കനിമൊഴിയെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. വനിതകളുടെ നേതൃത്വത്തില്‍ ഗവര്‍ണറുടെ വസതിയിലേക്കായിരുന്നു കനിമൊഴിയുടെയും സംഘത്തിന്റെയും മാര്‍ച്ച്. ഹാഥ്‌റസ് സംഭവത്തിലെ അന്വേഷണം സുപ്രിം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും രാഹുല്‍ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും യുപി സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it