Sub Lead

കേരളത്തിനു പിന്നാലെ പൗരത്വ ഭേദഗതിനിയമത്തിനെതിരേ പ്രമേയ നീക്കവുമായി ഡിഎംകെ; സ്പീക്കര്‍ക്ക് നോട്ടിസ്

ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിഎംകെ തമിഴ്‌നാട് അസംബ്ലി സെക്രട്ടറി കെ ശ്രീനിവാസന്‍ സ്പീക്കര്‍ക്ക് കത്തുനല്‍കി. അടുത്ത നിയമസഭ സമ്മേളനത്തില്‍ പൗരത്വ നിയമത്തെ എതിര്‍ത്തുകൊണ്ട് പ്രമേയത്തിന് അനുവാദം ചോദിച്ചുകൊണ്ടുള്ളതാണ് കത്ത്.

കേരളത്തിനു പിന്നാലെ പൗരത്വ ഭേദഗതിനിയമത്തിനെതിരേ പ്രമേയ നീക്കവുമായി ഡിഎംകെ; സ്പീക്കര്‍ക്ക് നോട്ടിസ്
X

ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരെ തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ നീക്കവുമായി ഡിഎംകെ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിഎംകെ തമിഴ്‌നാട് അസംബ്ലി സെക്രട്ടറി കെ ശ്രീനിവാസന്‍ സ്പീക്കര്‍ക്ക് കത്തുനല്‍കി. അടുത്ത നിയമസഭ സമ്മേളനത്തില്‍ പൗരത്വ നിയമത്തെ എതിര്‍ത്തുകൊണ്ട് പ്രമേയത്തിന് അനുവാദം ചോദിച്ചുകൊണ്ടുള്ളതാണ് കത്ത്. അടുത്ത ആഴ്ചയാണ് തമിഴ്‌നാട് നിയമസഭ സമ്മേളനം ആരംഭിക്കുന്നത്.

നേരത്തെ പൗരത്വ നിയമഭേദഗതിയെ എതിര്‍ത്തുകൊണ്ട് കേരള നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു. ബിജെപിയുടെ ഏക എംഎല്‍എ ഒ രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. ബാക്കി 139 എംഎല്‍എമാരും പ്രമേയത്തെ അനുകൂലിച്ചിരുന്നു. കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തെ പ്രശംസിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ രംഗത്തു വരികയും ചെയ്തിരുന്നു.

കേരള നിയമസഭയുടേത് മാതൃകാപരമായ നടപടിയാണ്. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായ മുന്നേറ്റം ഉയര്‍ന്നുവരേണ്ടതുണ്ട്. കേരള നിയമസഭ ചെയ്തതുപോലെ രാജ്യത്തെ മറ്റ് സംസ്ഥാന നിയമസഭകളും ഇത്തരത്തില്‍ പ്രമേയം പാസ്സാക്കണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട് സര്‍ക്കാര്‍ നിയമസഭ വിളിച്ചുചേര്‍ത്ത്, പൗരത്വ നിയമഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവക്കെതിരെ പ്രമേയം പാസ്സാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it