Sub Lead

ചര്‍ച്ച പരാജയം; ഡോക്ടര്‍മാരുടെ സമരം തുടരും -നാളെ റിലെ സത്യാഗ്രഹം

ജീവനക്കാരുടെ കുറവ് നികത്താതെ ചുമതല ഉണ്ടായിരുന്നവരെ ബലിയാടാക്കി എന്ന നിലപാടിലാണ് സമരക്കാര്‍. നടപടി പിന്‍വലിച്ചില്ലെങ്കില്‍ നോണ്‍ കൊവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കാന്‍ ആണ് തീരുമാനം.

ചര്‍ച്ച പരാജയം; ഡോക്ടര്‍മാരുടെ സമരം തുടരും    -നാളെ റിലെ സത്യാഗ്രഹം
X
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാരുമായും നഴ്‌സുമാരുമായും ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്തവരുടെ നടപടി പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി നിലപാട് എടുത്തതോടെ ആണ് ചര്‍ച്ച അലസി പിരിഞ്ഞത്. സംഭവത്തില്‍ ഡിഎംഒയുടെ അന്വേഷണം തുടരും.

കെജിഎംസിടിഎ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ നാളെ റിലെ സത്യാഗ്രഹം തുടങ്ങും. നഴ്‌സുമാര്‍ നാളെ ജില്ലയില്‍ കരിദിനം ആചരിക്കും. ജീവനക്കാരുടെ കുറവ് നികത്താതെ ചുമതല ഉണ്ടായിരുന്നവരെ ബലിയാടാക്കി എന്ന നിലപാടിലാണ് സമരക്കാര്‍. നടപടി പിന്‍വലിച്ചില്ലെങ്കില്‍ നോണ്‍ കൊവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കാന്‍ ആണ് തീരുമാനം.

Next Story

RELATED STORIES

Share it