Sub Lead

കിഴക്കന്‍ ആഫ്രിക്കയില്‍ ദുരിതംവിതച്ച് വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 250 ആയി

30 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. കെനിയയിലാണ് വെള്ളപ്പൊക്കം ഏറ്റവുമധികം നാശം വിതച്ചത്. 120ലേറെ പേരാണ് രാജ്യത്ത് മരിച്ചത്. 1.6 ലക്ഷം പേരെയാണ് ഇവിടെ വെള്ളപ്പൊക്കത്തിന്റെ ദുരിതം നേരിടുന്നത്.

കിഴക്കന്‍ ആഫ്രിക്കയില്‍ ദുരിതംവിതച്ച് വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 250 ആയി
X

നെയ്‌റോബി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ദുരിതം വിതയ്ക്കുന്നു. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 250ലേറെ പേര്‍ മരിച്ചതായാണ് റിപോര്‍ട്ട്. നിരവധിപേരെ കാണാതായിട്ടുണ്ട്. 30 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. കെനിയയിലാണ് വെള്ളപ്പൊക്കം ഏറ്റവുമധികം നാശം വിതച്ചത്. 120ലേറെ പേരാണ് രാജ്യത്ത് മരിച്ചത്. 1.6 ലക്ഷം പേരെയാണ് ഇവിടെ വെള്ളപ്പൊക്കത്തിന്റെ ദുരിതം നേരിടുന്നത്. റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനാല്‍ പലയിടങ്ങളിലും ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. വെള്ളിയാഴ്ചയാണ് കെനിയയില്‍ കാറ്റും മഴയും ശക്തമായത്.


കെനിയയില്‍ മീന്‍പിടിത്തത്തിനിടെ ഒറ്റപ്പെട്ട ദ്വീപില്‍ കുടുങ്ങിയ വിന്‍സെന്റ് മുസ്‌ലിയ എന്ന മല്‍സ്യത്തൊഴിലാളിയെ എയര്‍ലിഫ്റ്റ് ചെയ്തു രക്ഷപ്പെടുത്തി. തിക്ക പട്ടണത്തിലെ നദിയിലാണ് ഇയാള്‍ മീന്‍പിടിത്തത്തിന് ഇറങ്ങിയത്. മൂന്നുദിവസമായി ഇയാള്‍ ദ്വീപില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. മീന്‍പിടിക്കുന്നതിനിടെ നദിയിലെ ജലനിരപ്പ് പെട്ടെന്നുയരുകയായിരുന്നുവെന്നും മധ്യഭാഗത്ത് കുടുങ്ങുകയായിരുന്നുവെന്നും ഇയാള്‍ മാധ്യമങ്ങളോട് പിന്നീട് പ്രതികരിച്ചു.

Next Story

RELATED STORIES

Share it