Sub Lead

നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത് കേസ്: കോഴിക്കോട്ടും കോയമ്പത്തൂരിലും ഇഡി റെയ്ഡ്

നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത് കേസ്: കോഴിക്കോട്ടും കോയമ്പത്തൂരിലും ഇഡി റെയ്ഡ്
X

കോഴിക്കോട്: നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ടും കോയമ്പത്തൂരിലും ഇഡി റെയ്ഡ്. കള്ളപ്പണത്തെ കുറിച്ചും കള്ളക്കടത്തിന്റെ ഉറവിടത്തെ കുറിച്ചുമാണ് ഇഡി അന്വേഷിക്കുന്നത്. സ്വര്‍ണ വ്യാപാരികളെയും ദുബയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ പണം നല്‍കിയവരെയും അടിസ്ഥാനമാക്കിയാണ് പ്രധാനമായും പരിശോധന നടത്തുന്നത്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്, കറന്‍സി കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയടക്കം ഉന്നതര്‍ക്കുള്ള പങ്ക് അന്വേഷിക്കാന്‍ ഇഡിക്കും കസ്റ്റംസിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് പരിശോധന. മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് കേസുകളില്‍ പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും വ്യക്തമാക്കിയിട്ടും കേന്ദ്ര ഏജന്‍സികളായ കസ്റ്റംസും ഇ.ഡിയുമടക്കം അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് കോട്ടയം പാല സ്വദേശി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വിധി പറയുക. അതിനിടെ, നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും സ്വപ്ന സുരേഷ് സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്.

Next Story

RELATED STORIES

Share it