Sub Lead

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തന്‍ ഗൂഢാലോചന: കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്ന് ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഇല്ല.എഫ് ഐ ആര്‍ നിലനില്‍ക്കില്ലെന്നും ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തന്‍ ഗൂഢാലോചന: കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും കൂട്ടു പ്രതികള്‍ക്കും മൂന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്ന് ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഇല്ല.എഫ് ഐ ആര്‍ നിലനില്‍ക്കില്ലെന്നും ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തി.കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സിബി ഐക്ക് കൈമാറണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ദിലീപിനെ ഒന്നാം പ്രതിയാക്കി ആറു പേര്‍ക്കെതിരെ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,ബന്ധു അപ്പു,ദിലീപിന്റെ സുഹൃത്ത് ബൈജു,പേര് അറിയാത്ത വി ഐ പി എന്നിങ്ങനെ ആറു പേര്‍ക്കെതിരെയായിരുന്നു കേസ്.

തുടര്‍ന്ന് ദിലീപ് ഉള്‍പ്പെടെ അഞ്ചു പേര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കുകയും കോടതി ഇവരോട് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി ചോദ്യം ചെയ്യലിന് വിധേയരാകാന്‍ കോനിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.ഇതു പ്രകാരം ഇവര്‍ 33 മണിക്കൂര്‍ ക്രൈംബ്രാഞ്ചിനു മുമ്പാകെ ചോദ്യം ചെയ്യലിന് വിധേയമായിരുന്നു.ഇതിനു ശേഷം ഹൈക്കോടതി ദിലീപ് അടക്കമുള്ള അഞ്ചു പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് ദിലീപ് ഇപ്പോള്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

എന്നാല്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെയുള്ള തെളിവുശേഖരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. നേരത്തെ കോടതി നിര്‍ദ്ദേശ പ്രകാരം ദിലീപ് അടക്കമുള്ള പ്രതികള്‍ ഹാജരാക്കിയ മൊബൈല്‍ ഫോണുകള്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.ഇതിന്റെ ഇതിന്റെ ഫലം അടുത്ത ദിവസം തന്നെ വരുമെന്നാണ് വിവരം.ഇതിനൊപ്പം മറ്റു തെളിവുകളും പരമാവധി ശേഖരിക്കുന്നതിനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നത്.ഇതിനൊപ്പം ദിലീപ്,അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ ശബ്ദ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് വിധേയമാക്കിയിരുന്നു.ഇതിന്റെ ഫലവും അടുത്ത ദിവസം തന്നെ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

Next Story

RELATED STORIES

Share it