മമതയെ വിറപ്പിച്ച് നരേന്ദ്ര മോദി; 40 എംഎല്‍എമാരെ കൂറു മാറ്റും
40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ താനുമായി ഇന്നും ബന്ധപ്പെട്ടുവെന്ന് അവരെ അടര്‍ത്തിയെടുക്കുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്.

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജിക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ താനുമായി ഇന്നും ബന്ധപ്പെട്ടുവെന്ന് അവരെ അടര്‍ത്തിയെടുക്കുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്.സെരംപൂറില്‍ നടന്ന റാലിക്കിടെയാണ് എംഎല്‍എമാരെ കൂറുമാറ്റുമെന്ന മോദിയുടെ ഭീഷണി.
'ദീദീ 23ാം തിയ്യതി വോട്ടെണ്ണുന്ന ദിവസം എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എംഎല്‍എമാര്‍ നിങ്ങളെ വിട്ട് ഓടും. ഇന്നുപോലും, നിങ്ങളുടെ 40എംഎല്‍എമാര്‍ എന്നെ വിളിച്ചിരുന്നു.- മോദി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ മൂടിവെക്കുകയാണ് ബംഗാളില്‍ മമതാ സര്‍ക്കാര്‍ ചെയ്യുന്നത്.കേന്ദ്രത്തിന്റെ പദ്ധതികള്‍ സംസ്ഥാനത്തിന്റേതാക്കി മാറ്റുകയാണ് മമത. പദ്ധതികള്‍ നഷ്ടപ്പെടുത്തി വികസനം തടയുന്ന സ്പീഡ് ബ്രേക്കറാണ് മമതയെന്നും മോദി കുറ്റപ്പെടുത്തി. സൗജന്യ വൈദ്യുതി, റേഷന്‍ പോലുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സംസ്ഥാനത്തിന്റേതാക്കിയാണ് മമത അവതരിപ്പിക്കുന്നത്. ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു. ബംഗാളിലെ ജനങ്ങളെ വഞ്ചിക്കുകയാണ് മമതാ ബാനര്‍ജി ചെയ്യുന്നതെന്നും മോദി കുറ്റപ്പെടുത്തി.ജനങ്ങളെ ചതിച്ച് മമതയ്ക്ക് മുഖ്യമന്ത്രിയായിരിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നും മോദി പറഞ്ഞു.
ബംഗാളില്‍ ഇന്ന് എട്ടു ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്നുണ്ട്. 294 അംഗ നിയമസഭയില്‍ 221 എംഎല്‍എമാരാണ് തൃണമൂലിനുള്ളത്. 34 പാര്‍ലെമെന്റ് സീറ്റുകളാണ് പാര്‍ട്ടിയ്ക്കുള്ളത്.
കഴിഞ്ഞയാഴ്ച അക്ഷയ് കുമാറുമായുള്ള അഭിമുഖത്തില്‍ മമത ബാനര്‍ജിയോട് സൗഹൃദമുണ്ടെന്നും അവര്‍ തനിയ്ക്ക് കുര്‍ത്ത തരാറുണ്ടെന്നും ഷെയ്ഖ് ഹസീന ബംഗാളി പലഹാരം കൊണ്ട് തരുന്നതറിഞ്ഞ് പലഹാരം കൊണ്ട് തരാറുണ്ടെന്നും മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരെ അടര്‍ത്തിയെടുക്കുമെന്നി മോദി ഭീഷണിപ്പെടുത്തിയത്.
RELATED STORIES
നട്ടെല്ലുള്ള മാധ്യമസ്ഥാപനങ്ങള്‍ ഇന്നും ഇന്ത്യാ രാജ്യത്തുണ്ട്; ന്യൂസ്...
3 Oct 2023 5:10 PM GMTകടയ്ക്കല്‍ സംഭവം അങ്ങിനെ ലഘൂകരിക്കാന്‍ കഴിയുന്ന ഒന്നല്ല;...
27 Sep 2023 11:16 AM GMT'സനാതനികള്‍ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; ഉദയനിധി പറഞ്ഞതില്‍ ...
6 Sep 2023 7:36 AM GMTമൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?; വിശദീകരണവുമായി...
21 Aug 2023 12:40 PM GMTആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMT