- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇതാണ് മോദിയുടെ വികസനം; വാരണാസിയുടെ യഥാര്‍ത്ഥ ചിത്രം തുറന്നുകാട്ടി ധ്രുവ് റാഠി(വീഡിയോ)
ഗംഗാ ശുചീകരണം, പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമം, സ്‌നാനഘട്ടങ്ങളുടെ ശുചീകരണം, സ്വച്ഛ് ഭാരത് തുടങ്ങി മോദി വാഗ്ദാനം ചെയ്ത പദ്ധതികളൊന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് ധ്രുവ് റാഠി സമര്‍ത്ഥിക്കുന്നുണ്ട്.

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടി ധ്രുവ് റാഠി. ബിബിസിയുടെ റിവര്‍ സ്‌റ്റോറീസിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോയിലാണ് മോദിയുടെ മണ്ഡലമായ വാരണാസിയുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ തുറന്ന് കാട്ടുന്നത്. 76 കോടി ചിലവഴിച്ച് ശുചീകരിച്ച വാരണാസിയിലെ സ്‌നാനഘട്ടങ്ങള്‍ കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്.
ഗംഗാ ശുചീകരണം, പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമം, സ്‌നാനഘട്ടങ്ങളുടെ ശുചീകരണം, സ്വച്ഛ് ഭാരത് തുടങ്ങി മോദി വാഗ്ദാനം ചെയ്ത പദ്ധതികളൊന്നും ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് ധ്രുവ് റാഠി സമര്‍ത്ഥിക്കുന്നുണ്ട്.
സ്‌നാനഘട്ടങ്ങള്‍ വൃത്തി ഹീനമാണെന്ന് അവിടെയെത്തിയ ബഹുഭൂരിപക്ഷവും പറയുന്നു. മോദി കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഗംഗാ ശുചീകരണം എങ്ങുമെത്തിയില്ലെന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ധ്രുവ് റാഠി സമര്‍ത്ഥിക്കുന്നത്. ഐഐടി പ്രഫസറുടെ വാക്കുകളിലൂടെയാണ് ഗംഗയുടെ അവസ്ഥ എത്ര ഭീകരമാണെന്ന് ധ്രുവ് തുറന്നുകാട്ടുന്നത്. ജലത്തിലെ ഫീക്കല്‍ കോളിഫോമിന്റെ അളവ് ഗംഗയിലെ പല ഭാഗങ്ങളിലും ലക്ഷക്കണക്കിനാണെന്ന് ജല പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐഐടി പ്രഫസര്‍ പറയുന്നു. 100 മില്ലി ജലത്തില്‍ 50നും 100നും ഇടയിലാണ് അനുവദനീയമായ അളവ്. ഇതാണ് ഭീകരമായി വര്‍ദ്ധിച്ചിരിക്കുന്നത്.
2014 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദത്തെടുത്ത ഗ്രാമത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. മോദി ദത്തെടുത്ത ഗ്രാമത്തിന്റെ അവസ്ഥയില്‍ യാതൊരു മാറ്റവുമില്ലെന്ന് ഗ്രാമത്തിലെ ജനങ്ങള്‍ തന്നെ പറയുന്നുണ്ട്. കുട്ടികള്‍ പഠനം തുടരാന്‍ കിലോമീറ്ററുകള്‍ പോകേണ്ട അവസ്ഥയാണ് ഇപ്പോഴും. സ്‌കൂളുകളുടെ കാര്യത്തില്‍ യാതൊരു വികസനവുമുണ്ടായിട്ടില്ലെന്നാണ് മോദിയെ അനുകൂലിക്കുന്നവര്‍ വരെ പറയുന്നത്. മോദി വികസന പദ്ധതികള്‍ക്ക് അഞ്ചില്‍ ഒന്നോ രണ്ടോ മാര്‍ക്കാണ് ഗ്രാമവാസികള്‍ നല്‍കുന്നത്.
RELATED STORIES
1500 യൂറോപ്യന്-അമേരിക്കന് ജൂതന്മാര് സൈപ്രസിലേക്ക് രക്ഷപ്പെട്ടു
18 Jun 2025 3:16 PM GMTഇസ്രായേലിലെ ഒഴിഞ്ഞ വീടുകളില് മോഷണം വര്ധിക്കുന്നു
18 Jun 2025 2:18 PM GMTആര്എസ്എസുമായി സന്ധിയുണ്ടാക്കിയിട്ടില്ലെന്ന് പിണറായി വിജയന്
18 Jun 2025 1:56 PM GMTഅശ്ലീല ഇന്ഫ്ളുവന്സറുടെ കൊലപാതകത്തില് തെറ്റില്ലെന്ന് അകാല് തഖ്ത്...
18 Jun 2025 1:48 PM GMTഗസയില് ഇസ്രായേലി ഡ്രോണ് വീഴ്ത്തി അല് ഖുദ്സ് ബ്രിഗേഡ്സ്
18 Jun 2025 1:21 PM GMTഇറാനില് നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം...
18 Jun 2025 1:15 PM GMT