Sub Lead

ബോയിങ് 737 വിമാനങ്ങള്‍ക്ക് നിരോധനം; ടിക്കറ്റ് നിരക്ക് ഉയര്‍ന്നേക്കും

സര്‍ക്കാര്‍ തീരുമാനം വ്യാഴാഴ്ച്ചത്തെ 30 സ്‌പൈസ് ജെറ്റ് സര്‍വീസുകളെ ബാധിക്കും. വിമാന നിരക്ക് ദിവസം തോറും നിരീക്ഷിക്കാനും യാത്രക്കാരെയും വിമാന സര്‍വീസുകളെയും ബാധിക്കാതിരിക്കാനും സര്‍ക്കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം സെക്രട്ടറി പ്രജീവ് സിങ് ഖരോല പറഞ്ഞു.

ബോയിങ് 737 വിമാനങ്ങള്‍ക്ക് നിരോധനം; ടിക്കറ്റ് നിരക്ക് ഉയര്‍ന്നേക്കും
X

ന്യൂഡല്‍ഹി: ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം വിമാന ടിക്കറ്റ് നിരക്കിനെ പ്രതികൂലമായി ബാധിച്ചേക്കും. സര്‍ക്കാര്‍ തീരുമാനം വ്യാഴാഴ്ച്ചത്തെ 30 സ്‌പൈസ് ജെറ്റ് സര്‍വീസുകളെ ബാധിക്കും. വിമാന നിരക്ക് ദിവസം തോറും നിരീക്ഷിക്കാനും യാത്രക്കാരെയും വിമാന സര്‍വീസുകളെയും ബാധിക്കാതിരിക്കാനും സര്‍ക്കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം സെക്രട്ടറി പ്രജീവ് സിങ് ഖരോല പറഞ്ഞു.

ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ പറത്തരുതെന്ന തീരുമാനമെടുത്തതിനെ തുടര്‍ന്ന് ഇന്ന് നിരവധി സ്‌പൈസ് ജെറ്റ് സര്‍വീസുകള്‍ റദ്ദാക്കി. സ്‌പൈസ് ജെറ്റിന് 12 ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളാണുള്ളത്. ഭൂരിഭാഗം യാത്രക്കാരെയും തങ്ങളുടെ വിമാനങ്ങളില്‍ തന്നെ ക്രമീകരിക്കാന്‍ ശ്രമിക്കുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. ആവശ്യമെങ്കില്‍ തങ്ങളുടെ സേവനം ലഭ്യമാക്കുമെന്ന് മറ്റ് ഓപറേറ്റര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

വിമാനനിരക്കുകള്‍ അമിതമായി വര്‍ധിപ്പിക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡിജിസിഎ മേധാവി ബിഎസ് ഭുല്ലറെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

വിവിധ ഏജന്‍സികളില്‍ നിന്നുള്ള ഉപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിരോധനം നീക്കം ചെയ്യുകയെന്നും ഭുല്ലര്‍ പറഞ്ഞു. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്‌സ് 8 വിമാനം അഡിസ് അബാബ എയര്‍പോര്‍ട്ടില്‍ നിന്ന് ഉയര്‍ന്ന ഉടനെ തകര്‍ന്ന് വീണ് 157 യാത്രക്കാര്‍ മരിച്ചതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് 14 സര്‍വീസുകള്‍ റദ്ദാക്കുന്നതായി ബുധനാഴ്ച്ച സ്‌പൈസ് ജെറ്റ് അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it