Sub Lead

'നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ട്'; വിചിത്ര വാദവുമായി ബിജെപി നേതാവ്

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം കലര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് പാലിന് മഞ്ഞ നിറമുള്ളത്. പശുവിന്റെ പാല്‍ കുടിക്കുന്നതുകൊണ്ടാണ് നാം ജീവനോടെ ഇരിക്കുന്നത്. അവയെ കൊല്ലുന്നത് മഹാപരാധമാണ്. പശുക്കള്‍ നമ്മുടെ അമ്മയാണ്. നാടന്‍ ഇനം പശുക്കള്‍ മാത്രമാണ് നമ്മുടെ മാതാവ്, വിദേശി പശുക്കളല്ല.

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ട്; വിചിത്ര വാദവുമായി ബിജെപി നേതാവ്
X

ന്യൂഡല്‍ഹി: വിചിത്ര വാദവുമായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍. നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്നാണ് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാദം.നാടന്‍ പശുക്കള്‍ മാത്രമാണ് ഭാരതീയരുടെ മാതാവെന്നും വിദേശയിനം പശുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിലെ ബുര്‍ദ്വാനില്‍ ഗോപ അഷ്ടമി ആഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം കലര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് പാലിന് മഞ്ഞ നിറമുള്ളത്. പശുവിന്റെ പാല്‍ കുടിക്കുന്നതുകൊണ്ടാണ് നാം ജീവനോടെ ഇരിക്കുന്നത്. അവയെ കൊല്ലുന്നത് മഹാപരാധമാണ്. പശുക്കള്‍ നമ്മുടെ അമ്മയാണ്. നാടന്‍ ഇനം പശുക്കള്‍ മാത്രമാണ് നമ്മുടെ മാതാവ്, വിദേശി പശുക്കളല്ല. വിദേശികളെ ഭാര്യയാക്കിയവര്‍ പലരുമുണ്ട്. അവരൊക്കെ കുഴപ്പത്തില്‍ ചാടിയിട്ടേയുള്ളുവെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ബീഫ് കഴിക്കുന്നവര്‍ക്കെതിരേയും അദ്ദേഹം വിവാദ പരാമര്‍ശം നടത്തി. വിദേശ നായ്ക്കളെ വാങ്ങി അവയുടെ വിസര്‍ജ്യം കോരിക്കളയുന്നതില്‍ അഭിമാനംകൊള്ളുന്നവരാണ് വഴിയരികില്‍ നിന്ന് ബീഫ് കഴിക്കുന്നത്. സമൂഹത്തിലെ വിദ്യാസമ്പന്നരായ പല ആളുകളും വഴിയരികില്‍ നിന്ന് ബീഫ് വാങ്ങിക്കഴിക്കുന്നവരാണ്. അങ്ങിനെയെങ്കില്‍ ബുദ്ധിജീവികളായ അവര്‍ പട്ടിയിറച്ചി കഴിക്കട്ടെയെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ഇതാദ്യമായല്ല ബിജെപി നേതാവായ ദിലീപ് ഘോഷ് വിവാദങ്ങളില്‍ പെടുന്നത്, നേരത്തെ കൊല്‍ക്കത്തയിലെ പൊലിസ് ഉദ്യോഗസ്ഥന് നേരെ വധഭീഷണി മുഴക്കി ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Next Story

RELATED STORIES

Share it