Sub Lead

ആയുഷ്മാന്‍ ഭാരത് അടിച്ചേല്‍പിക്കരുതെന്ന് കേന്ദ്രത്തോട് കെജരിവാള്‍

ആയുഷ്മാന്‍ ഭാരത് അടിച്ചേല്‍പിക്കരുതെന്ന് കേന്ദ്രത്തോട് കെജരിവാള്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിലവിലുള്ള ആരോഗ്യപദ്ധതി, കേന്ദ്ര ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനേക്കാള്‍ പത്തിരട്ടി മികച്ചതാണെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അതിനാല്‍ തന്നെ ആയുഷ്മാന്‍ ഭാരത് പദ്ധതി അടിച്ചേല്‍പിക്കരുതെന്നും കെജരിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനയച്ച കത്തിലാണ് കെജരിവാള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

കേന്ദ്രപദ്ധതി അടിച്ചേല്‍പിക്കുന്നത് ഡല്‍ഹിയിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കും. ഡല്‍ഹിക്ക് നിലവിലുള്ള ആരോഗ്യ പദ്ധതി കേന്ദ്രപദ്ധതിയേക്കാള്‍ പത്തിരട്ടി മികച്ചതാണ്. അത് നിര്‍ത്തലാക്കി പുതിയത് ആരംഭിക്കുന്നത് കൊണ്ട് ഗുണമില്ല. നിലവിലുള്ള ആരോഗ്യ പദ്ധതി നിര്‍ത്തലാക്കി ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കിയാല്‍ ജനങ്ങളെ അത് പ്രതികൂലമായി ബാധിക്കും. രണ്ടു കോടി പൗരന്മാര്‍ക്ക് ദല്‍ഹിയിലെ ആരോഗ്യപദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. കേന്ദ്രപദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപ വരെയുള്ള ചികില്‍സാ ചിലവുകളാണ് ലഭിക്കുക. എന്നാല്‍ ദല്‍ഹിയിലെ ആരോഗ്യപദ്ധതി പ്രകാരം മുഴുവന്‍ ചികില്‍സാ ചിലവുകളും അത് 30 ലക്ഷമോ അതിലധികമോ ആണെങ്കില്‍ പോലും വഹിക്കും. ഡല്‍ഹിയില്‍ നിലവിലുള്ള പദ്ധതിയേക്കാള്‍ എന്തെങ്കിലും മെച്ചം കേന്ദ്രപദ്ധതിക്ക് ഉണ്ടെങ്കില്‍ അതു വ്യക്തമാക്കി തരാന്‍ തയ്യാറാവണം. അങ്ങനെ മെച്ചം വ്യക്തമായാല്‍ കേന്ദ്രപദ്ധതി നടപ്പാക്കാന്‍ തയ്യാറാണെന്നും കെജരിവാള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it