Sub Lead

ഡല്‍ഹി കലാപം: ബിജെപി നേതാക്കള്‍ക്കെതിരായ ഹരജി പരിഗണിച്ച ജസ്റ്റിസ് മുരളീധറിനു സ്ഥലംമാറ്റം

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണു സ്ഥലംമാറ്റിയത്

ഡല്‍ഹി കലാപം: ബിജെപി നേതാക്കള്‍ക്കെതിരായ ഹരജി പരിഗണിച്ച ജസ്റ്റിസ് മുരളീധറിനു സ്ഥലംമാറ്റം
X

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയും പോലിസിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്ത ജസ്റ്റിസ് മുരളീധറിനു സ്ഥലംമാറ്റം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണു സ്ഥലംമാറ്റിയത്. പ്രകോപന പ്രസംഗങ്ങളുടെ വീഡിയോ പരിശോധിച്ച് കേസെടുക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്ക് ജസ്റ്റിസ് മുരളീധര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചില്‍നിന്ന് കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റിയിരുന്നു. ഇതിനു അല്‍പ്പസമയത്തിനു ശേഷമാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കളായ കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ എംപി, അഭയ് വര്‍മ എംഎല്‍എ എന്നിവര്‍ക്കെതിരേ കേസെടുക്കാത്ത ഡല്‍ഹി പോലിസ് നടപടിയില്‍ ജസ്റ്റിസ് മുരളീധര്‍ രൂക്ഷമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേസെടുക്കാത്തത് തെറ്റായ സന്ദേശം നല്‍കുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കേസെടുക്കുന്നതിന് എത്രപേര്‍ കൊല്ലപ്പെടുകയും എത്ര വീടുകള്‍ കത്തി ചാമ്പലാകുകയും ചെയ്യണമെന്നും സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചിരുന്നു. ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം നേരത്തേ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഇന്ന് പൊടുന്നനെയാണ് ഇതില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കിയത്.







Next Story

RELATED STORIES

Share it