Sub Lead

ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം കടന്നു; 24 മണിക്കൂറിനിടെ 20,718 പുതിയ കൊവിഡ് കേസുകള്‍

ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം കടന്നു; 24 മണിക്കൂറിനിടെ 20,718 പുതിയ കൊവിഡ് കേസുകള്‍
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,718 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഡല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയത് 30.64 ശതമാനമാണ്. അതേസമയം, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച 24,383 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 30.64 ശതമാനം പോസിറ്റിവിറ്റി നിരക്കും 34 മരണങ്ങളും റിപോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ച തലസ്ഥാന നഗരത്തില്‍ 28,867 കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 31 മരണവും. കൊവിഡിന്റെ തുടക്കം മുതലുള്ള ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ വര്‍ധനവായിരുന്നു അന്ന് ഉണ്ടായത്. പോസിറ്റിവിറ്റി നിരക്ക് 29.21 ശതമാനമായിരുന്നു. ഇന്ന് രാജ്യതലസ്ഥാനത്ത് 30 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 25,335 ആയതായി ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നാണ് ഡല്‍ഹിയിലെ ഏറ്റവും വലിയ പ്രതിദിന കുതിപ്പ് രേഖപ്പെടുത്തിയ 28,395 കേസുകള്‍. ഡല്‍ഹിയില്‍ ഇപ്പോള്‍ സജീവമായ കൊവിഡ് കേസുകളുടെ എണ്ണം 93,407 ആണ്. ഹോം ഐസൊലേഷനില്‍ 69,554 രോഗികളുണ്ട്. രോഗമുക്തി നിരക്ക് 92.98 ശതമാനവും കൊവിഡ് മരണനിരക്ക് 1.5 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 76,624 ടെസ്റ്റുകള്‍ നടത്തി, അതില്‍ 51,141 എണ്ണം ആര്‍ടിപിസിആര്‍ ടെസ്റ്റുകളും 13,483 ആന്റിജന്‍ ടെസ്റ്റുകളുമായിരുന്നു. തലസ്ഥാന നഗരത്തിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ 30,472 ആണ്.

ഡല്‍ഹി ആരോഗ്യവകുപ്പ് ബുള്ളറ്റിന്‍ പ്രകാരം 2620 രോഗികളാണ് കൊവിഡ് ആശുപത്രികളിലുള്ളത്. ഇവരില്‍ 102 പേര്‍ കൊവിഡ് സംശയമുള്ളവരും 2518 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചവരുമാണ്. 2518 രോഗികളില്‍ 2170 പേര്‍ ഡല്‍ഹിയില്‍നിന്നുള്ളവരും 348 പേര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്. ഇവരില്‍ 887 പേര്‍ ഓക്‌സിജന്‍ സപ്പോര്‍ട്ടിലും 113 പേര്‍ വെന്റിലേറ്ററിലും 724 പേര്‍ ഐസിയുവിലുമാണ് കഴിയുന്നത്.Delhi Positivity Rate Stays At 30%, Daily Cases Drop To 20,718

Next Story

RELATED STORIES

Share it