- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റില്‍

മലപ്പുറം: കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റില്‍. അഞ്ച്, ആറ്, 11 വയസുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് രണ്ടാനമ്മ പൊള്ളിച്ച് പരിക്കേല്‍പ്പിച്ചത്. മലപ്പുറം ഇരുവേറ്റിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. കേസില്‍ ബിഹാര്‍ സ്വദേശികളായ ഷീല ദേവി, ഭര്‍ത്താവ് രാജേഷ് ശര്‍മ എന്നിവരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇരുവരേയും കോടതി റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലില്‍ പ്രവേശിപ്പിച്ചു.
കുടുംബം വാടകയ്ക്ക് താമസിക്കുകയായിരുന്ന സ്ഥലത്തെ തൊട്ടടുത്തുള്ള കടയില്‍ ഭക്ഷണം ചോദിച്ച് എത്തിയപ്പോഴാണ് കുഞ്ഞുങ്ങളുടെ കാലിലെ മുറിവ് കണ്ട് നാട്ടുകാര്‍ വിവരങ്ങള്‍ തേടിയത്. തുടര്‍ന്ന് നാട്ടുകാര്‍ അരീക്കോട് പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് കുട്ടികളുടേയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊള്ളലേറ്റിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുറിവില്‍ അണുബാധ വന്നിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുത്തു.
ഷീല ദേവിയും ഭര്‍ത്താവ് രാജേഷ് ശര്‍മയും ഒരു ഫര്‍ണീച്ചര്‍ കടയില്‍ ജോലി ചെയ്യുകയാണ്. മൂന്ന് വര്‍ഷമായി ഇവര്‍ സ്ഥലത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്. രാജേഷ് ശര്‍മയുടെ ആദ്യ വിവാഹത്തിലെ കുട്ടികള്‍ക്കാണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. ഇയാളുടെ അറിവോടുകൂടിയാണ് രണ്ടാനമ്മ കുട്ടികളെ പൊള്ളലേല്‍പിച്ചതെന്നാണ് വിവരം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















