Sub Lead

'സുള്ളി ഡീല്‍സ്' ആപ്പ് നിര്‍മാതാക്കള്‍ക്കെതിരേ കേസെടുത്തു; ഗിറ്റ്ഹബിന് നോട്ടിസ്

സുള്ളി ഡീല്‍സ് ആപ്പ് നിര്‍മാതാക്കള്‍ക്കെതിരേ കേസെടുത്തു; ഗിറ്റ്ഹബിന് നോട്ടിസ്
X

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് മുസ് ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച് മുസ് ലിം സ്ത്രീകള്‍ വില്‍പ്പനയ്ക്ക് എന്ന വിധത്തില്‍ അപമാനിച്ച സംഭവത്തില്‍ ഡല്‍ഹി പോലിസ് കേസെടുത്തു. 'സുള്ളി ഡീല്‍സ്' ആപ്പ് നിര്‍മാതാക്കള്‍ക്കെതിരേയാണ് ഡല്‍ഹി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടൊപ്പം 'സുല്ലി ഡീല്‍സ്' എന്ന ആപ്ലിക്കേഷന്‍ ലഭ്യമാക്കിയതിന് ജനപ്രിയ ഓപണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബിന് നോട്ടിസ് നല്‍കുകയും ചെയ്തു.

ആപ്പ് നിര്‍മാതാക്കള്‍ മുസ് ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ നിയമവിരുദ്ധമായി ശേഖരിക്കുകയും അനുചിതമായി ഉപയോഗിക്കുകയും ചെയ്തതിനാണ് നടപടി. ഐപിസി 354എ പ്രകാരം സ്ത്രീകള്‍ക്കെതിരേ അതിക്രമം നടത്തിയതിനാണ് കേസെടുത്തതെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥന്‍ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗിറ്റ്ഹബിന് നോട്ടീസ് അയച്ചതായും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍(ഡിസിഡബ്ല്യു) ഡല്‍ഹി പോലിസിന് നോട്ടിസ് നല്‍കുകയും വിശദമായ റിപോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് നടപടി. ജൂലൈ 12നകം വിശദീകരണം നല്‍കണമെന്നാണ് വനിതാ കമ്മീഷന്‍ പോലിസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. 'ഗിറ്റ് ഹബ്' എന്ന പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതായുള്ള മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. നൂറുകണക്കിന് മുസ് ലിം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഫോട്ടോകള്‍ അജ്ഞാതര്‍ അപ്‌ലോഡ് ചെയ്തതായി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുസ് ലിം സ്ത്രീകളെ പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന അപമാനകരമായ പദമാണ് സുള്ളി എന്ന് സൈബര്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നുണ്ട്. കേസുകള്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പകര്‍പ്പ്, അറസ്റ്റിലായതും തിരിച്ചറിഞ്ഞതുമായ പ്രതികളുടെ വിശദാംശങ്ങള്‍, അറസ്റ്റ് ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍ തുടങ്ങിയ വിശദാംശങ്ങളാണ് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

Delhi Police files FIR against creators of 'Sulli Deals' app, issues notice to GitHub

Next Story

RELATED STORIES

Share it