Sub Lead

സുര്‍ജിത് ഭവനില്‍ പാര്‍ട്ടി ക്ലാസിനും ഡല്‍ഹി പോലിസിന്റെ വിലക്ക്

സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം ഉള്‍പ്പെടെ നടക്കുന്ന സ്ഥലമാണ് സുര്‍ജിത്ത് ഭവന്‍.

സുര്‍ജിത് ഭവനില്‍ പാര്‍ട്ടി ക്ലാസിനും ഡല്‍ഹി പോലിസിന്റെ വിലക്ക്
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സിപിഎം നിയന്ത്രണത്തിലുള്ള പഠന ഗവേഷണ കേന്ദ്രമായ ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഭവനില്‍ സെമിനാറിനു പിന്നാലെ പാര്‍ട്ടി ക്ലാസിനും ഡല്‍ഹി പോലിസിന്റെ വിലക്ക്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പാര്‍ട്ടി ക്ലാസിനാണ് വിലക്കേര്‍പ്പെടുത്തിയത്. പരിപാടികള്‍ നടത്താന്‍ പോലിസ് അനുമതി തേടണമെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നടപടി. രാവിലെ ഡല്‍ഹി പോലിസ് നേരിട്ടെത്തിയാണ് പരിപാടി നടത്തരുതെന്ന് സിപിഎം നേതാക്കളോട് ആവശ്യപ്പെട്ടത്. സ്വകാര്യ സ്ഥലത്ത് യോഗം നടത്താന്‍ പോലിസ് അനുമതി വേണമെന്ന നിലപാട് അപലപനീയമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി യോഗം ഉള്‍പ്പെടെ നടക്കുന്ന സ്ഥലമാണ് സുര്‍ജിത്ത് ഭവന്‍. കഴിഞ്ഞ ദിവസം ജി20ക്ക് ബദലായി വി20 എന്ന പേരിലുള്ള സെമിനാര്‍ പോലിസ് വിലക്കിയിരുന്നു. സുര്‍ജിത്ത് ഭവന്റെ ഗേറ്റുകള്‍ പൂട്ടിയ പോലിസ് ആരേയും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. സെമിനാര്‍ നടത്താന്‍ അനുമതി തേടിയില്ലെന്ന് പറഞ്ഞാണ് പരിപാടി തടഞ്ഞത്.

Next Story

RELATED STORIES

Share it