Sub Lead

മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി പോലിസ്

തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.

മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെതിരേ  കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി പോലിസ്
X

ന്യൂഡല്‍ഹി: കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത ആള്‍ട്ട്‌ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ പോലിസ് കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി. തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.

ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരേ പുതുതായി കൂട്ടിച്ചേര്‍ത്തത്. വിദേശ സംഭാവനാ ചട്ടത്തിന്റെ മുപ്പത്തിയഞ്ചാം വകുപ്പു പ്രകാരമുള്ള കുറ്റവും ചേര്‍ത്തിട്ടുണ്ട്. അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സുബൈറിനെ ഇന്നു കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന് പോലിസ് അറിയിച്ചു. സുബൈറിനെ റിമാന്‍ഡ് ചെയ്യണമെന്നാണ് പോലിസിന്റെ ആവശ്യം. അതേസമയം സുബൈര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it