കാമുകിമാരൊത്ത് കറങ്ങാന്‍ ബൈക്ക് മോഷണം പതിവാക്കിയ രണ്ടു പേര്‍ അറസ്റ്റില്‍

കാമുകിമാരുമായി ഒഴിവ്ദിനങ്ങള്‍ ആഘോഷിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനാണ് പ്രതികള്‍ ബൈക്കുകള്‍ മോഷ്ടിച്ച് വിറ്റതെന്ന് പോലിസ് പറഞ്ഞു.

കാമുകിമാരൊത്ത് കറങ്ങാന്‍  ബൈക്ക് മോഷണം പതിവാക്കിയ  രണ്ടു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അത്യാഢംബര ബൈക്കുകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ കേസില്‍ രണ്ടു യുവാക്കള്‍ പിടിയില്‍. കാമുകിമാരുമായി ഒഴിവ്ദിനങ്ങള്‍ ആഘോഷിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനാണ് പ്രതികള്‍ ബൈക്കുകള്‍ മോഷ്ടിച്ച് വിറ്റതെന്ന് പോലിസ് പറഞ്ഞു.

അടുത്തിടെ കാമുകിമാരുമൊത്ത് നടത്തിയ യാത്രയ്ക്കു ശേഷം മല മുകളില്‍ പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിരുന്നതായും ആവശ്യത്തിന് പണം ഇല്ലാത്തതിനാല്‍ വന്‍ വിലയുള്ള ബൈക്കുകള്‍ മോഷ്ടിക്കാന്‍ തീരുമാനിക്കുകയും ചെയ്തതായി ഇരുവരും പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. ബൈക്കുകള്‍ മോഷ്ടിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിച്ച് വില്‍പ്പന നടത്തുകയാണ് ഇവരുടെ പതിവെന്ന് പോലിസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളില്‍നിന്ന് ആറു ബൈക്കുകള്‍ കണ്ടെടുത്തു.

RELATED STORIES

Share it
Top