സ്ത്രീക്കും പുരുഷനും ഒറ്റ വിവാഹ പ്രായം: ഡല്‍ഹി ഹൈക്കോടതിയില്‍ ബിജെപി നേതാവിന്റെ ഹരജി

ഹരജിയില്‍ അഭിപ്രായമാരാഞ്ഞ് ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിനും നിയമ കമ്മീഷനും നോട്ടീസ് അയച്ചു.

സ്ത്രീക്കും പുരുഷനും ഒറ്റ വിവാഹ പ്രായം: ഡല്‍ഹി ഹൈക്കോടതിയില്‍ ബിജെപി നേതാവിന്റെ ഹരജി

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീയുടേയും പുരുഷന്റെയും വിവാഹപ്രായം ഏകീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് നല്‍കിയ പൊതു താല്‍പര്യ ഹരജിയില്‍ അഭിപ്രായമാരാഞ്ഞ് ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിനും നിയമ കമ്മീഷനും നോട്ടീസ് അയച്ചു.ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, സി ഹരി ശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് നോട്ടീസ് പുറപ്പെടുവിച്ചത്.

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യയാണ് ഹരജി സമര്‍പ്പിച്ചത്. ലിംഗപരമായി വിവാഹപ്രായത്തിലുള്ള ഈ ഭിന്നത അശാസ്ത്രീയമാണെന്നും പുരുഷമേധാവിത്വം മുന്‍നിര്‍ത്തിയുള്ളതാണെന്നും അശ്വനി കുമാര്‍ ഉപാധ്യായ ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. സ്ത്രീകളോടുള്ള നഗ്‌നമായ വിവേചനത്തെ ഹരജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ പുരുഷന്റെ വിവാഹ പ്രായം 21 വയസും സ്ത്രീക്ക് 18 വയസുമാണ്. ഈ വ്യത്യാസം പുരുഷാധിപത്യം അടിസ്ഥാനമാക്കിയുള്ളതാണെന്നു ശാസ്ത്രീയ പിന്തുണയില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top