- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിബിഐ അന്വേഷണവുമായി ലഫ്. ഗവര്‍ണര്‍; മദ്യനയം പിന്‍വലിച്ച് കെജ്‌രിവാള്‍
കെജ്‌രിവാള്‍ സര്‍ക്കാരിന്റെ പുതിയ മദ്യനയം ലൈസന്‍സികള്‍ക്കു വന്‍ ലാഭമുണ്ടാക്കുന്നതും ഖജനാവിനു വലിയ നഷ്ടം വരുത്തിവയ്ക്കുന്നതുമാണെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തിരുന്നു.

ന്യൂഡല്‍ഹി: മദ്യനയത്തെച്ചൊല്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയുമായുള്ള ബലാബലത്തിനൊടുവില്‍, ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി സര്‍ക്കാര്‍ കീഴടങ്ങുന്നു. പുതിയ മദ്യനയം ഒഴിവാക്കി പഴയതു തന്നെ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കെജ്‌രിവാള്‍ സര്‍ക്കാരിന്റെ പുതിയ മദ്യനയം ലൈസന്‍സികള്‍ക്കു വന്‍ ലാഭമുണ്ടാക്കുന്നതും ഖജനാവിനു വലിയ നഷ്ടം വരുത്തിവയ്ക്കുന്നതുമാണെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ ലഫ്റ്റനന്റ് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം ഡല്‍ഹി പോലിസിന്റെ ഇക്കണോമിക് ഒഫന്‍സ് വിങ് അന്വേഷണം തുടങ്ങി. സിബിഐയും ഇക്കാര്യത്തില്‍ പരിശോധന നടത്തിവരികയാണ്. അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം.
ആറു മാസത്തേക്കു പഴയ മദ്യ നയം തന്നെ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കാണ് എക്‌സൈസ് വകുപ്പിന്റെ ചുമതല.
മദ്യനയത്തെച്ചൊല്ലി ലഫ്. ഗവര്‍ണറും സര്‍ക്കാരും പരസ്യ ഏറ്റുമുട്ടലാണ് നടന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടിയെന്നും എഎപി നേതാക്കള്‍ക്കു ജയിലിനെ പേടിയില്ലെന്നുമാണ് കെജ്‌രിവാള്‍ പ്രതികരിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















