Sub Lead

ഡല്‍ഹിയില്‍ ഡോക്ടര്‍ക്കും കുടുംബത്തിനും കൊറോണ; രോഗികള്‍ നിരീക്ഷണത്തില്‍

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായ മൊഹല്ല ക്ലിനിക്കുകള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ സ്ഥാപിച്ചതാണ്. ഈ വിഭാഗത്തിനിടയില്‍ രോഗം വ്യാപിച്ചാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക.

ഡല്‍ഹിയില്‍ ഡോക്ടര്‍ക്കും കുടുംബത്തിനും കൊറോണ; രോഗികള്‍ നിരീക്ഷണത്തില്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ (മൊഹല്ല ക്ലിനിക്ക്) ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു . ഇതോടെ ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയ രോഗികളെല്ലാം നിരീക്ഷണത്തിലായി . അദ്ദേഹത്തിന്റെ ഭാര്യക്കും മകള്‍ക്കും രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പുരിലെ മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് .

മാര്‍ച്ച് 12 നും 18 നും ഇടയില്‍ ക്ലിനിക്കിലെത്തിയവരെല്ലാം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. അതേസമയം ഡോക്ടര്‍ വിദേശയാത്ര കഴിഞ്ഞെത്തിയ ആളുകളുമായി സമ്പര്‍ക്കം ഉണ്ടായിരുന്നോ എന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തമായിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകളാണ് മിക്കവാറും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായ മൊഹല്ല ക്ലിനിക്കുകള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ സ്ഥാപിച്ചതാണ്. ഈ വിഭാഗത്തിനിടയില്‍ രോഗം വ്യാപിച്ചാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ ആശങ്ക.

Next Story

RELATED STORIES

Share it