യുപിയില്‍ ട്രെയിനിനു തീപിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്
ലഖ്‌നോ: യുപിയില്‍ ഡല്‍ഹി-ബിഹാര്‍ ട്രെയിനിന്റെ നാലുകോച്ചുകള്‍ക്ക് തീപിടിച്ച് എട്ടുപേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഇറ്റാവയ്ക്ക് സമീപം 02570 ഡല്‍ഹി-ദര്‍ഭംഗ ക്ലോണ്‍ സ്‌പെഷ്യലിന്റെ എസ്1 (സ്ലീപ്പര്‍) കോച്ചിലാണ് തീപിടിത്തമുണ്ടായത്. സരായ് ഭൂപത് സ്‌റ്റേഷനിലൂടെ ട്രെയിന്‍ കടന്നുപോവുമ്പോഴാണ് സ്ലീപ്പര്‍ കോച്ചില്‍ പുക ഉയര്‍ന്നത്. സ്‌റ്റേഷന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ ഡ്രൈവറെയും ഗാര്‍ഡിനെയും അറിയിച്ച് ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് സ്ലീപ്പര്‍ കോച്ചില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കി. യാത്രക്കാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഒരു കോച്ചില്‍ തീ പടരുകയായിരുന്നു. തീപിടിച്ച ഉടന്‍ നിരവധി യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ചാടി. ട്രെയിനില്‍ വന്‍തോതില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ട്. പരിക്കേറ്റവരെ ഇറ്റാവയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കത്തിനശിച്ച കോച്ചുകള്‍ ട്രയിനില്‍ നിന്ന് വേര്‍പെടുത്തിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപിടിത്തത്തിന് കാരണമെന്നാണ് പോലിസ് നല്‍കുന്ന വിവരം.ഛാത്ത് ഉല്‍സവം കാരണം ബിഹാറിലേക്കുള്ള എല്ലാ ട്രെയിനുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
RELATED STORIES
കോഴിക്കോട്ട് ഓട്ടോറിക്ഷയില്‍ ഡ്രൈവറെ വെട്ടേറ്റ് മരിച്ചനിലയില്‍...
28 April 2024 5:49 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMT