Sub Lead

കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍; ബില്ലുകള്‍ വലിച്ചു കീറി; മരണ വാറണ്ടെന്ന് കോണ്‍ഗ്രസ്

ബില്ലുകള്‍ കര്‍ഷകവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍; ബില്ലുകള്‍ വലിച്ചു കീറി; മരണ വാറണ്ടെന്ന് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: കാര്‍ഷിക ബില്‍ ചര്‍ച്ചക്കിടെ രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍. ബില്ലിനെതിരെയുള്ള പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ഉപാധ്യക്ഷന് നേരെ പ്രതിഷേധം കൈയ്യേറ്റത്തിന് ശ്രമിച്ചു. പ്രതിഷേധം കടുത്തതോടെ സ്പീക്കര്‍ കൂടുതല്‍ മാര്‍ഷലുമാരെ വിളിപ്പിച്ചു. രാജ്യസഭ 10 മിനിറ്റ് നിറുത്തി വച്ചു.

ബില്‍ കര്‍ഷകരുടെ നേരെയുള്ള ആക്രമണമാണെന്ന് കോണ്‍ഗ്രസ് എംപി പ്രതാപ് സിങ് ബജ്വ തുറന്നടിച്ചു.ബില്ലുകള്‍ കര്‍ഷകവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. അതേസമയം താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. ബില്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു.

ഫെഡറല്‍ സംവിധാനം പൂര്‍ണമായും തകര്‍ക്കുന്നതാണ് ബില്ലെന്ന് കെ കെ രാഗേഷ് എം പി പറഞ്ഞു. ബില്‍ കര്‍ഷകര്‍ക്ക് നല്ലതാണെങ്കില്‍ ബിജെപിയുടെ സഖ്യകക്ഷി അകാലിദള്‍ എന്തിനാണ് മന്ത്രിസ്ഥാനം രാജിവെച്ചതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം എടുത്തുകളയുകയാണെന്ന് ഡെറിക് ഒബ്രിയാന്‍ വിമര്‍ശിച്ചു. പുതിയ കര്‍ഷക ബില്ല് കേരളത്തിന് കനത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.

കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് അകാലിദള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരുന്നു. അകാലിദളിനൊപ്പം എന്‍.ഡി.എയുമായി സഹകരിച്ചിരുന്ന കൂടുതല്‍ പാര്‍ടികള്‍ ബില്ലിനെതിരെ തിരിയുകയാണ്. ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ ടിആര്‍എസ് ഉള്‍പ്പടെയുള്ള പാര്‍ടികളും തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലും കര്‍ഷക പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. ഹരിയാനയിലെ റോത്തഖിലും പല്‍വലിലും ഇന്ന് കര്‍ഷക റാലികള്‍ തുടരുന്നു.




Next Story

RELATED STORIES

Share it