കെ കെ രമയ്ക്ക് വധഭീഷണിക്കത്ത്; പോലിസില്‍ പരാതി നല്‍കി
BY NSH22 July 2022 5:24 AM GMT

X
NSH22 July 2022 5:24 AM GMT
വടകര: കെ കെ രമ എംഎല്‍എയ്ക്ക് വധഭീഷണിയുമായി കത്ത്. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് എംഎല്‍എ പോലിസില്‍ പരാതി നല്‍കി. 'എം എം മണി പറഞ്ഞതില്‍ എന്താണ് തെറ്റ് ? നിനക്ക് ഒഞ്ചിയം രക്തസാക്ഷികളെ അറിയാമോ ? ഇനിയും ഞങ്ങളുടെ പിണറായി വിജയനെ കുറ്റം പറഞ്ഞാല്‍ ഭരണം നഷ്ടമായാലും വേണ്ടില്ല, ചിലത് ചെയ്യേണ്ടിവരും' എന്നാണ് എടീ രമേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിലുള്ളത്.
കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും എംപിമാരായ കെ മുരളീധരനും കെ സി വേണുഗോപാലിനും കത്തില്‍ ഭീഷണിയുണ്ട്. പയ്യന്നൂരില്‍ വരുമ്പോള്‍ കാണിച്ചുതരുമെന്നാണ് ഇവരോട് പറയുന്നത്. കെ കെ എംഎല്‍എ ഡിജിപി അനില്‍ കാന്തിന് നേരിട്ടാണ് പരാതി നല്‍കിയത്.
Next Story
RELATED STORIES
വയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMTവോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT