കെ ടി ജലീലിനെതിരേ വധഭീഷണി: യുവാവ് അറസ്റ്റില്‍
തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയാണ് പിടിയിലായത്.

മലപ്പുറം: മുന്‍മന്ത്രി കെ ടി ജലീലിനെതിരേ വധഭീഷണി മുഴക്കിയ സംഭവത്തില്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വാട്‌സാപ്പ് സന്ദേശമായാണ് ജലീലിന് ഭീഷണി ലഭിച്ചത്. കൂലിപ്പണിക്കാരനായ ഹംസ പെട്ടെന്നുള്ള പ്രകോപനത്തിലാണ് വാട്‌സാപ്പ് സന്ദേശം അയച്ചതെന്നും മറ്റ് ഉദ്ദേശങ്ങള്‍ ഒന്നും ഇല്ലായെന്നും പോലിസ് വ്യക്തമാക്കി.
ചോദ്യം ചെയ്യലിന് ശേഷം ഹംസയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വളാഞ്ചേരി സി ഐ അഷ്‌റഫ് അറിയിച്ചു.
വാഹനം ഇടിച്ച് കൊലപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ഇതിന് പിന്നാലെ കെടി ജലീല്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി മുസ്‌ലിം ലീഗിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരേയും ചില ലീഗ് നേതാക്കള്‍ക്കെതിരേയും രൂക്ഷവിമര്‍ശനവുമായി ജലീല്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിന് നേരെ വധഭീഷണിയുണ്ടായത്.
RELATED STORIES
മിഷോങ് ചുഴലിക്കാറ്റിനെ നേരിടാന്‍ സര്‍വ്വ സജ്ജമായി തമിഴ്നാട്
4 Dec 2023 5:32 PM GMTചെന്നൈയില്‍ പ്രളയം; മിഷോങ് തീവ്രചുഴലിക്കാറ്റായി; ജനജീവിതം സ്തംഭിച്ചു,...
4 Dec 2023 12:08 PM GMTമിഷോങ് ചുഴലിക്കാറ്റ്: ചെന്നൈ നഗരം വെള്ളത്തില്‍; വിമാന-ട്രെയിന്‍...
4 Dec 2023 6:31 AM GMTമിസോറാമില്‍ ഭരണകക്ഷിയായ എംഎന്‍എഫിന് തിരിച്ചടി; സെഡ്പിഎമ്മിന് വന്‍...
4 Dec 2023 5:25 AM GMTരാജസ്ഥാനും മധ്യപ്രദേശും പിടിച്ച് ബിജെപി; ഛത്തീസ്ഗഢും കൈവിടാന്‍...
3 Dec 2023 8:03 AM GMTതെലങ്കാനയില്‍ പരാജയം സമ്മതിച്ച് ബിആര്‍എസ്; കോണ്‍ഗ്രസിന് അഭിനന്ദനം
3 Dec 2023 5:26 AM GMT