Sub Lead

യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ ആ കുട്ടികള്‍ക്ക് നീതി ലഭിക്കില്ല: ഡോ. കഫീല്‍ ഖാന്‍

തന്റെ ജീവനു ഭീഷണിയുണ്ട്. മറ്റുക്കേസുകളില്‍ പെടുത്തി ജയിലിടാനാണ് യോഗി സര്‍ക്കാരിന്റെ ശ്രമെന്നും സ്വകാര്യ മലയാള ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ ആ കുട്ടികള്‍ക്ക് നീതി ലഭിക്കില്ല: ഡോ. കഫീല്‍ ഖാന്‍
X

ലക്‌നോ: യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ ഉത്തര്‍പ്രദേശിലെ ഗോഖ്പൂരില്‍ ഒക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന് യോഗി ആതിഥ്യനാഥ് ഭരണകൂടം വേട്ടയാടിയ ഡോ. കഫീല്‍ ഖാന്‍. തന്റെ ജീവനു ഭീഷണിയുണ്ട്. മറ്റുക്കേസുകളില്‍ പെടുത്തി ജയിലിടാനാണ് യോഗി സര്‍ക്കാരിന്റെ ശ്രമെന്നും സ്വകാര്യ മലയാള ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

കൊലപാതകി എന്ന മുദ്ര മാറിയതില്‍ സന്തോഷമുണ്ട്. എന്നാല്‍, യഥാര്‍ത്ഥ കുറ്റവാളികളെ ശിക്ഷക്കാതെ നീതി ലഭിച്ചെന്ന് പറയാനാവില്ല. ശ്വാസം ലഭിക്കാതെ പിടഞ്ഞുമരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങളോട് ക്ഷമാപണം നടത്താനെങ്കിലും യോഗി ഭരണകൂടം തയ്യാറാകണം. യുപി ആരോഗ്യമന്ത്രിയടക്കമുള്ളവരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. ഇവരെ രക്ഷപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണയ്ക്ക് ഏറെ ന്ദിയുണ്ടെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

2017 ഓഗസ്റ്റ് 10ന് ഉത്തര്‍ പ്രദേശിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ യഥാ സമയം ലഭിക്കാത്തതിനെതുടര്‍ന്ന് അറുപതിലധികം നവജാത ശിശുക്കള്‍ മരണപ്പെട്ട സംഭവിത്തിലാണ് ഡോ. കഫീല്‍ ഖാനെ ബലിയാടാക്കി യോഗി ആതിഥ്യനാഥ് സര്‍ക്കാര്‍ കൈ കഴുകാന്‍ ശ്രമിച്ചത്.

ഡോക്ടര്‍ അനാസ്ഥ കാണിച്ചെന്നും ഓക്‌സിജന്‍ സിലിണ്ടറുകളുടെ വാങ്ങുന്നതില്‍ ഡോ. കഫീല്‍ ഖാന്‍ അഴിമതി കാണിച്ചെന്നും ആരോപിച്ച് അറസ്റ്റ് ചെയ്യുകയും ഒമ്പതു മാസത്തോളം അദ്ദേഹത്തെ ഭരണകൂടം തുറങ്കിലടയ്ക്കുകയും ചെയ്തു.


Next Story

RELATED STORIES

Share it