Sub Lead

തൃണമൂല്‍- ബിജെപി സംഘര്‍ഷം: നാലംഗ സംഘത്തെ അന്വേഷണത്തിന് ബംഗാളിലേക്ക് അയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കേന്ദ്ര ആഭ്യന്തര മന്ത്രാലയ അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്‍ക്കത്തയിലെത്തിയത്. തിരഞ്ഞെടുപ്പില്‍ മമത സര്‍ക്കാരിന് അനുകൂലമായി ജനവിധിയുണ്ടായശേഷം ബംഗാളില്‍ പലയിടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

തൃണമൂല്‍- ബിജെപി സംഘര്‍ഷം: നാലംഗ സംഘത്തെ അന്വേഷണത്തിന് ബംഗാളിലേക്ക് അയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
X

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ വ്യാപകമായുണ്ടായ തൃണമൂല്‍- ബിജെപി സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നാലംഗസംഘത്തെ നിയോഗിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയ അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊല്‍ക്കത്തയിലെത്തിയത്. തിരഞ്ഞെടുപ്പില്‍ മമത സര്‍ക്കാരിന് അനുകൂലമായി ജനവിധിയുണ്ടായശേഷം ബംഗാളില്‍ പലയിടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. അക്രമസംഭവങ്ങള്‍ തടയണമെന്നും വിശദമായ റിപോര്‍ട്ട് തേടിയും രണ്ടുതവണയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാള്‍ സര്‍ക്കാരിന് കത്തയച്ചത്.

എന്നാല്‍, കടുത്ത ഭാഷയില്‍ കത്ത് നല്‍കിയിട്ടും ബംഗാള്‍ സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് വീണ്ടും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇതേ ആവശ്യമുന്നയിച്ച് വീണ്ടും ബംഗാളിന് കത്തയച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഇത്. തുടര്‍ന്നാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ കേന്ദ്രം ബംഗാളിലേക്ക് അയച്ചത്. ഇത്തരം സംഭവങ്ങള്‍ സമയനഷ്ടം കൂടാതെ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു ബംഗാള്‍ സര്‍ക്കാരിനോട് കേന്ദ്രം കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. അക്രമത്തെക്കുറിച്ച് വിശദമായ റിപോര്‍ട്ട് തേടി.

മെയ് മൂന്നിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഒരു റിപോര്‍ട്ടും സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ബുധനാഴ്ച ബംഗാള്‍ സര്‍ക്കാരിന് അയച്ച രണ്ടാമത്തെ കത്തില്‍ പറഞ്ഞു. അതിക്രമങ്ങളെക്കുറിച്ച് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടും ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് നിങ്ങളെ ഓര്‍മപ്പെടുത്തുന്നു. പ്രതികരണമില്ലാത്തത് ഗൗരമായി കാണുമെന്നും ബുധനാഴ്ച ആഭ്യന്തര സെക്രട്ടറി അയച്ച രണ്ടാമത്തെ കത്തില്‍ പറഞ്ഞു.

അക്രമം തടയാന്‍ വേണ്ടത്ര നടപടികള്‍ എന്തുകൊണ്ട് ഇതുവരെ എടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ ഉന്നത ഉദ്യോഗസ്ഥന്‍ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയോട് ചോദിച്ചു. വോട്ടെടുപ്പിന് ശേഷമുള്ള അക്രമങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്ന പുതിയ റിപോര്‍ട്ടുകളുണ്ട്. അക്രമം തടയാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുകയും അത് സംബന്ധിച്ച റിപോര്‍ട്ട് ഉടന്‍ അയയ്ക്കുകയും വേണം- ഭല്ല എഴുതി. ബുധനാഴ്ച മമതാ ബാനര്‍ജിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍വച്ച് ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും അക്രമത്തെക്കുറിച്ച് സമാനമായ പരാമര്‍ശം നടത്തിയിരുന്നു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍- ബിജെപി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ ആക്രമണമുണ്ടായി. 14 ബിജെപി പ്രവര്‍ത്തകര്‍ തൃണമൂല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ പറയുന്നു. ആക്രമണത്തില്‍ പാര്‍ട്ടികള്‍ പരസ്പരം പഴിചാരുകയാണുണ്ടായിട്ടുള്ളത്.

Next Story

RELATED STORIES

Share it