- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിശദീകരണം അപര്യാപ്തം; ഇന്ത്യൻ മിസൈൽ പതിച്ച സംഭവത്തിൽ സംയുക്ത അന്വേഷണം വേണമെന്ന് പാകിസ്താൻ
ഇന്ത്യൻ അതിത്തിയിൽ നിന്ന് 124 കിലോമീറ്റർ അകലെ പാകിസ്താനിൽ മിസൈൽ പതിച്ചത് അബദ്ധത്തിലാണെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അന്വേഷണത്തിന് ഉത്തരവിട്ടതായും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
ന്യൂഡൽഹി: ഇന്ത്യൻ മിസൈൽ പാക്കിസ്ഥാനിൽ പതിച്ചതുമായി ബന്ധപ്പെട്ട് സംയുക്ത അന്വേഷണം വേണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടു. പാകിസ്താനിൽ പതിച്ചത് ഇന്ത്യൻ മിസൈൽ ആണെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച രംഗത്തുവന്നിരുന്നു.
ഇന്ത്യൻ അതിത്തിയിൽ നിന്ന് 124 കിലോമീറ്റർ അകലെ പാകിസ്താനിൽ മിസൈൽ പതിച്ചത് അബദ്ധത്തിലാണെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അന്വേഷണത്തിന് ഉത്തരവിട്ടതായും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. "അപകടത്തിൽ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന്" പ്രതിരോധ മന്ത്രാലയം ആശ്വാസം പ്രകടിപ്പിച്ചിരുന്നു. സംഭവത്തിൽ കോടതിയുടെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞിരുന്നു.
"ഇന്ത്യയിൽ നിന്നുള്ള മിസൈൽ 2022 മാർച്ച് 9 ന് പാകിസ്താൻ പ്രദേശത്തേക്ക് 'ആകസ്മികമായി വെടിവച്ചതിൽ' ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഡിഫൻസ് വിങ് നടത്തിയ പത്രക്കുറിപ്പ് ഞങ്ങൾ ശ്രദ്ധിച്ചു," എന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
"സംഭവത്തിന്റെ ഗുരുതരമായ സ്വഭാവം സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചും അണുവായുധ പരിതസ്ഥിതിയിൽ ആകസ്മികമോ അനധികൃതമോ ആയ മിസൈലുകളുടെ വിക്ഷേപണത്തിനെതിരായ സാങ്കേതിക സുരക്ഷാസംവിധാനങ്ങളെ കുറിച്ചും നിരവധി അടിസ്ഥാന ചോദ്യങ്ങൾ ഉയർത്തുന്നു," പാകിസ്താൻ പറഞ്ഞു, "ഇത്തരം ഗുരുതരമായ ഒരു വിഷയത്തെ ലളിതമായ വിശദീകരണം കൊണ്ട് ഇന്ത്യൻ അധികാരികൾക്ക് അഭിസംബോധന ചെയ്യാൻ കഴിയില്ല," പാകിസ്താന്റെ പ്രസ്താവനയിൽ പറയുന്നു.
ആകസ്മികമായ മിസൈൽ വിക്ഷേപണം തടയുന്നതിനുള്ള നടപടികളും നടപടിക്രമങ്ങളും ഈ സംഭവത്തിന്റെ പ്രത്യേക സാഹചര്യങ്ങളും വിശദീകരിക്കാൻ പാകിസ്താൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു. തങ്ങളുടെ പ്രദേശത്ത് പതിച്ച മിസൈലിന്റെ തരത്തെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും മിസൈലിന്റെ പറക്കുന്ന പാതയെക്കുറിച്ചും പാകിസ്താൻ വിദേശകാര്യ മന്ത്രാലയം വ്യക്തമായ വിശദീകരണം തേടിയിട്ടുണ്ട്.
RELATED STORIES
വിവാഹം കഴിഞ്ഞ് 15 ദിവസം; മലേഷ്യയില്‍ ഹണിമൂണ്‍, വീടെത്തുന്നതിന് ഏഴ്...
15 Dec 2024 2:46 AM GMTബന്ദികളെ കൊല്ലാന്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നു: അബു ഉബൈദ
15 Dec 2024 2:37 AM GMTമുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയ ജഡ്ജിയെ പിന്തുണച്ച് യോഗി
15 Dec 2024 2:31 AM GMTഇസ്രായേലിനെതിരേ സിറിയന്‍ ജനതയും ലബ്നാന്‍ ജനതയും ഐക്യപ്പെടണം:...
15 Dec 2024 2:07 AM GMTസിറിയ ക്ഷീണത്തില്‍; ഇസ്രായേലുമായി യുദ്ധത്തിന് താല്പര്യമില്ല: അബൂ...
15 Dec 2024 1:45 AM GMTഗുണ്ടയെ നോക്കി ചിരിച്ചതിന് നായയെ കൊണ്ട് കടിപ്പിച്ചു
15 Dec 2024 1:09 AM GMT